ADVERTISEMENT

കൂടുതല്‍ മെച്ചപ്പെട്ട പുതിയൊരു ജീവിതം തേടി ഇന്ത്യക്കാര്‍ കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ മുന്‍പന്തിയിലാണ് ഇന്ന് കാനഡ. സാമൂഹിക സുരക്ഷ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ലഭിക്കുന്ന ക്ഷേമപരിപാടികള്‍ എന്നിങ്ങനെ ഒരു ശരാശരി ഇന്ത്യക്കാരനെ കാനഡയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. 

കാനഡയിലെത്താന്‍ മൂന്ന് വഴികള്‍

CEC, Study & Immigration (Canadian Experience Class Permanent Residency)

തൊഴിലിനും പെര്‍മനന്റ് റെസിഡന്‍സിക്കുമായി(പിആര്‍) കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ പ്രധാനമായും മൂന്ന് വഴികളാണ് ഉള്ളത്. ഇതില്‍ ആദ്യത്തേത് ഉന്നതപഠനത്തിനായി കാനഡയില്‍ എത്തി പിന്നീട് പഠനശേഷം അവിടെ ജോലി സമ്പാദിച്ച് പെര്‍മനന്റ് റെസിഡന്‍സി കരസ്ഥമാക്കുക എന്നതാണ്. പഠനത്തിനൊപ്പം ജോലി ചെയ്യാനും സാധിക്കും. ഒരു വര്‍ഷം പഠിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്കും രണ്ട് വര്‍ഷ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്കും പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റും ലഭിക്കുന്നു. ഇക്കാലയളവില്‍ നേടുന്ന കനേഡിയന്‍ തൊഴില്‍ പരിചയം പെര്‍മനന്റ് റെസിഡന്‍സിയിലേക്കുള്ള വാതില്‍ തുറക്കും. 

എക്‌സ്പ്രസ് എന്‍ട്രി (FSW Permanent Residency)

രണ്ടാമത്തെ മാര്‍ഗ്ഗം ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ എന്ന വിഭാഗത്തില്‍ എക്‌സ്പ്രസ് എന്‍ട്രി വഴി നേരിട്ട് പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കുക എന്നതാണ്. ഇന്ത്യയില്‍ നിന്നും പിഎച്ച്ഡി, ബിരുദാനന്തരബിരുദം, ബിഡിഎസ്, ഫാം ഡി, എന്‍ജിനീയറിങ് മുതലായ വിദ്യാഭ്യാസ യോഗ്യതകളിലൊന്നോ രണ്ട് മുതല്‍ ആറ് വര്‍ഷത്തെ തൊഴില്‍ പരിചയമോ ഇതിന് ആവശ്യമാണ്. കൂടാതെ ഐഇഎല്‍ടിസില്‍ റൈറ്റിങ്-7, റീഡിങ്-7, സ്പീക്കിങ്-7, ലിസനിങ്-8 എന്നിവ ആവശ്യമാണ് (Canadian Language Benchmark CLB-9)

കോവിഡ് മൂലം കെട്ടിക്കിടന്ന എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് കുറച്ച് കാലം ഈ പ്രോഗ്രാം വഴിയുള്ള നറുക്കെടുപ്പുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷം ജൂലൈയില്‍ ഇത് പുനരാരംഭിച്ചിട്ടുണ്ട്. ഇതിനാല്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന്റെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്ന കോംപ്രിഹന്‍സീവ് റാങ്കിങ് സിസ്റ്റം(സിആര്‍എസ്) സ്‌കോര്‍ ആറ് മാസത്തിനുള്ളില്‍ 2017-2019 ലെ നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇൗ ഒക്ടോബർ മാസം മുതൽ 500 ൽ നിന്ന് 499ന് താഴേക്ക് CRS സ്കോർ എത്തുന്നത് ഇന്ത്യയിൽ നിന്ന് ഇമിഗ്രേഷൻ അപ്ലൈ ചെയ്ത് കാത്തിരിക്കുന്നവർക്ക് ഒരു ശുഭ സൂചനയാണ്.

പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം (പിഎന്‍പി)

കുറഞ്ഞ സിആര്‍എസ് സ്‌കോര്‍ ഉള്ളവര്‍ക്കും കാനഡ കുടിയേറ്റം സാധ്യമാക്കുന്ന മൂന്നാമത്തെ മാര്‍ഗ്ഗമാണ് കാനഡ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം(പിഎന്‍പി). ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പോലെ കാനഡയില്‍ ഉള്ളത് പ്രവിശ്യകളാണ്. ഈ പ്രവിശ്യകളിലേക്ക് ആവശ്യമായ പ്രഫഷണലുകളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതിനുള്ള സംവിധാനമാണ് പിഎന്‍പി. ഐടി, എന്‍ജിനീയറിങ് മേഖലകളില്‍ മാനേജ്മെന്റ്, നഴ്സസ് തലത്തില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്കാണ് കൂടുതലും ഈ മാര്‍ഗ്ഗത്തിലൂടെ പിആര്‍ ലഭിക്കാറുള്ളത്. 

പ്രവിശ്യാ നോമിനേഷന്‍ പ്രോഗ്രാം വഴി കാനഡയിലെത്താന്‍ ആഗ്രഹിക്കുന്ന പ്രഫഷണലുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്ന അഞ്ച് പിഎന്‍പി പ്രോഗ്രാമുകള്‍ ഇനി പറയുന്നവയാണ് 

amsteroverseas-canada-mmigration-article-image-two

1. ബ്രിട്ടീഷ് കൊളംബിയ ടെക് പ്രോഗ്രാം(ബിസിടിപി-പിഎന്‍പി)

കാനഡയിലെ ഏറ്റവും നല്ല കാലാവസ്ഥയുള്ള പ്രവിശ്യകളില്‍ ഒന്നാണ് ബ്രിട്ടീഷ് കൊളംബിയ. കാനഡയിലെ ഏറ്റവും വേഗമേറിയ പിഎന്‍പി പ്രോഗ്രാമും ഇവിടുത്തേതാണ്. ഏതാണ്ട് എല്ലാ ആഴ്ചകളിലും പുതിയ നോമിനേഷന്‍ ഉണ്ടാകുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവര്‍ വളരെ വേഗത്തില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ എത്തുകയും ചെയ്യുന്നു എന്നതാണ് ബിസിടിപിയുടെ പ്രത്യേകത. പിഎന്‍പി വഴി വരുന്ന വിദഗ്ധരായ കുടിയേറ്റക്കാര്‍ക്ക് ഐഇഎല്‍ടിഎസ് സ്‌കോര്‍, ഫണ്ട് ലഭ്യമാണെന്നതിന്റെ രേഖ എന്നിവ ആവശ്യമില്ല. എന്നാല്‍ നാഷണല്‍ ഒക്ക്യുപേഷണല്‍ ക്ലാസിഫിക്കേഷനിലെ(എന്‍ഒസി) തിരഞ്ഞെടുത്ത ജോലികള്‍ക്ക് മാത്രമാണ് ബിസിപിടി-പിഎന്‍പി ശുപാര്‍ശ ലഭിക്കുകയുള്ളൂ. 

കുടിയേറ്റ ആവശ്യങ്ങള്‍ക്കായി ജോലികളെ തരം തിരിക്കാന്‍ കാനഡയില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് എന്‍ഒസി. ഇത് പ്രകാരം ജോലികളെ സ്‌കില്‍ ടൈപ്പ് 0, സ്‌കില്‍ ടൈപ്പ് എ, സ്‌കില്‍ ടൈപ്പ് ബി, സ്‌കില്‍ ടൈപ്പ് സി, സ്‌കില്‍ ടൈപ്പ് ഡി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. റെസ്റ്ററന്റ് മാനേജര്‍മാര്‍, മൈന്‍ മാനേജര്‍മാര്‍ എന്നിങ്ങന മാനേജ്‌മെന്റ് ജോലികളാണ് സ്‌കില്‍ ടൈപ്പ് 0യില്‍ ഉള്‍പ്പെടുന്നത്. ഒരു സര്‍വകലാശാല ബിരുദം ആവശ്യമുള്ള ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയവര്‍ സ്‌കില്‍ ടൈപ്പ് എയില്‍ ഉള്‍പ്പെടുന്നു. 

കോളജ് ഡിപ്ലോമയോ അപ്രന്റീസ് ട്രെയ്‌നിങ്ങോ ആവശ്യമുള്ള തരം ടെക്‌നിക്കല്‍ ജോലികളും സ്‌കില്‍ഡ് ട്രേഡുകളും സ്‌കില്‍ ടൈപ്പ് ബിയില്‍ ഉള്‍പ്പെടുന്നു. ഷെഫ്, പ്ലംബര്‍, ഇലക്ട്രീഷന്‍ പോലുള്ള ജോലികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഹൈസ്‌കൂള്‍ യോഗ്യതയും തൊഴില്‍ പരിശീലനവും മാത്രം ആവശ്യമുള്ള തരം ജോലികള്‍ സ്‌കില്‍ ടൈപ്പ് സിയില്‍ വരുന്നു. ഇറച്ചിവെട്ടുകാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ഭക്ഷണപാനീയങ്ങള്‍ വിളമ്പുന്നവര്‍ തുടങ്ങിയ ജോലികള്‍ ഇതില്‍പ്പെടുന്നു. പഴം പറിക്കുന്നവര്‍, ക്ലീനിങ് സ്റ്റാഫ്, ഓയില്‍ ഫീല്‍ഡ് ജോലിക്കാര്‍ എന്നിങ്ങനെ ഓണ്‍ ദ ജോബ് പരിശീലനം തേടാവുന്ന തരം ജോലികള്‍ സ്‌കില്‍ ലെവല്‍ ഡിയില്‍ ഉള്‍പ്പെടുന്നു. 

2. ആല്‍ബര്‍ട്ട ഇമ്മിഗ്രന്റ് നോമിനീ പ്രോഗ്രാം (എഐഎന്‍പി)

കാനഡയില്‍ പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രവിശ്യകളില്‍ ഒന്നാണ് ആല്‍ബര്‍ട്ട. നിരവധി പ്രഫഷണലുകള്‍ എഐഎന്‍പി വഴി ആല്‍ബര്‍ട്ടയില്‍ എത്തുന്നുണ്ട്. കാനഡയില്‍ നിന്ന് ഒരു ജോബ് ഓഫര്‍ ലഭിക്കും. എക്‌സ്പ്രസ് എന്‍ട്രിയില്‍ പ്രൊഫൈല്‍ ഉള്ളവരുമായ അപേക്ഷകര്‍ എഐഎന്‍പി വഴി ശുപാര്‍ശ ചെയ്യപ്പെടാം. ഇതിനുള്ള അടിസ്ഥാന സിആര്‍എസ് സ്‌കോര്‍ 300 ആണ്. മാത്രമല്ല ഐഇഎല്‍ടിഎസ് സിഎല്‍ബി സ്‌കോര്‍ ഏഴും ഈ പ്രോഗ്രാമിന് ആവശ്യമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ എന്‍ഒസി ആല്‍ബര്‍ട്ട പിഎന്‍പിയുടെ എക്‌സ്‌ക്ലൂസീവ് പട്ടികയില്‍ ഉണ്ടായിരിക്കരുത് എന്നതാണ്. ഈ പട്ടികയില്‍പ്പെടുന്ന തൊഴിലുകളിലേക്ക് ആല്‍ബര്‍ട്ടയില്‍ ആളുകളെ ആവശ്യമുണ്ടാകില്ല എന്നതിനാലാണ് ഇത്. 

3. ഒന്റാരിയോ ഹ്യൂമന്‍ ക്യാപിറ്റല്‍ പ്രിയോറിറ്റീസ് സ്ട്രീം (ഒഎച്ച്‌സിപിഎസ്-പിഎന്‍പി)

ഐടി മേഖലയില്‍പ്പെട്ട ആറ് എന്‍ഒഎസി വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ പ്രോഗ്രാം വഴി ശുപാര്‍ശ ലഭിക്കുകയുള്ളൂ. ഇതിനുള്ള യോഗ്യത എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈലും ഏഴോ അതിനു മുകളിലോ ഉള്ള ഐഇഎല്‍സിടിഎസ് സിഎല്‍ബി സ്‌കോറുമാണ്.  തിരഞ്ഞെടുക്കപ്പെട്ട ആറ് എന്‍ഒസി തൊഴില്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒഎച്ച്‌സിപിഎസ്-പിഎന്‍പി വഴി കാനഡയിലേക്കുള്ള തങ്ങളുടെ കുടിയേറ്റം സാധ്യമാക്കാവുന്നതാണ്. 

amsteroverseas-canada-mmigration-article-image-three

4. സസ്‌കാചുവാന്‍ ഇമ്മിഗ്രന്റ് നോമിനീ പ്രോഗ്രാം (എസ്‌ഐഎന്‍പി)

പടിഞ്ഞാറന്‍ കാനഡയില്‍ സ്ഥിതി ചെയ്യുന്ന സസ്‌കാചുവാന്‍ പ്രവിശ്യ രാജ്യത്തെ കാര്‍ഷിക ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. കാനഡയിലെ പ്രവിശ്യ നോമിനേഷന്‍ പ്രോഗ്രാമുകളില്‍ ഏറ്റവും കുറഞ്ഞ സിആര്‍എസ് സ്‌കോര്‍ ആവശ്യമുള്ളതാണ് എസ്‌ഐഎന്‍പി. കൂടാതെ എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈലും ഇതിന് ആവശ്യമില്ല. നേരിട്ട് അപേക്ഷിക്കുന്നതിനായി എസ്‌ഐഎന്‍പി യോഗ്യത സ്‌കോര്‍ 100ല്‍ 60 ആവശ്യമാണ്. 

 

5. സസ്‌കാചുവാന്‍ എക്‌സ്പ്രസ് എന്‍ട്രി സ്ട്രീം

ഈ പിഎന്‍പി വഴിയുള്ള നോമിനേഷന് എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈലും ഏഴോ അതിന് മുകളിലോ ഉള്ള ഐഇഎല്‍ടിഎസ് സിഎല്‍ബി സ്‌കോറോ വേണം. മാത്രമല്ല എന്‍ഒസിയില്‍ എ, ബി വിഭാഗങ്ങളിലെ തൊഴിലുകളില്‍പ്പെട്ടവരുമായിരിക്കണം. ആല്‍ബര്‍ട്ടയിലെ പോലെ സസ്‌കാചുവാനിലെയും എക്‌സ്‌ക്ലൂസീവ് പട്ടികയില്‍ ഉള്‍പ്പെടാത്ത എന്‍ഒസി തൊഴില്‍ വിഭാഗങ്ങള്‍ക്ക് മാത്രമേ ഇതിനായി അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. 

വെബ് സൈറ്റ് : https://www.amsteroverseas.com/

വിശദവിവരങ്ങൾക്ക് വിളിക്കുക : +91 7994999995

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com