ADVERTISEMENT

കുറച്ചു വർ‌ഷം മുമ്പുവരെ വിദേശത്തു പഠിക്കുകയെന്നത് പലർക്കും പ്രാപ്യമായിരുന്നില്ല. സാമ്പത്തിക ശേഷിയുണ്ടെങ്കിൽപോലും വിദേശത്തെ പഠന സൗകര്യങ്ങളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായ വിവരങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടു മൂലം പലരുടെയും വിദേശ പഠന മോഹം സ്വപ്നം മാത്രമായി. ഇന്ന്, ലോകം മുഴുവൻ വിരൽത്തുമ്പത്തു ലഭ്യമായ കാലത്ത് വിദേശ പഠനത്തെക്കുറിച്ചു ധാരാളം വിവരങ്ങൾ ലഭ്യമാകുന്നുണ്ടെങ്കിലും പ്രവേശനം മുതൽ പഠനച്ചെലവ് വരെയുള്ള കാര്യങ്ങളിൽ പലർക്കും സംശയങ്ങളുണ്ട്. കരിയർ ഗൈഡൻസ് എന്ന് ഒറ്റ വാക്കിൽ പറയാമെങ്കിലും കോഴ്സിന്റെ തിരഞ്ഞെടുപ്പ് മുതൽ പ്രവേശനം വരെയുള്ള ഓരോ ഘട്ടത്തിലും ശരിയായ മാർഗനിർദേശം ലഭിച്ചില്ലെങ്കിൽ വിദേശ പഠനം ലക്ഷ്യം നേടാനാകാതെ സാമ്പത്തിക ബാധ്യതകൾ വരുത്തിവയ്ക്കാം. 

 

വിദേശത്ത് ഉന്നത പഠനവും കരിയറും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, സാന്റമോണിക്ക മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന വിദേശ വിദ്യാഭ്യാസ പ്രദർശനം നിങ്ങൾക്കുള്ളതാണ്. 26 ന് തൃശൂർ കാസിനോ ഹോട്ടലിലും 27 ന് കോഴിക്കോട് പാരാമൗണ്ട് ടവർ ഹോട്ടലിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനം നിങ്ങളുടെ സ്വപ്നങ്ങൾക്കു വഴികാട്ടിയാകും. പ്രവേശനം സൗജന്യമാണ്. 

 

കാനഡ, യുകെ, ഒാസ്ട്രേലിയ, ഫ്രാൻസ്. ജർമനി, സ്വറ്റ്സർലൻഡ്, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകളെ ഒരുകുടക്കീഴിൽ അണിനിരത്തുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ പ്ലസ് ടു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതകളുടെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തിൽ നിങ്ങൾക്കു യോജിച്ച എൻജിനീയറിങ്, െഎടി, കംപ്യൂട്ടർ സയൻസ്, ബിസിനസ് മാനേജ്മെന്റ്, ഹെൽത്ത് സയൻസ്, നഴ്സിങ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ആർട്സ് തുടങ്ങി നിരവധി മേഖലകളിലെ ഡിഗ്രി, മാസ്റ്റേഴ്സ് ഉപരിപഠന സാധ്യതകൾ അടുത്തറിയാം. പഠന അവസരങ്ങൾ, പ്രവേശന മാനദണ്ഡങ്ങൾ, അപേക്ഷാ പ്രക്രിയ, സ്കോളർഷിപ്പ്, ഇന്റേൺഷിപ്, ഗ്രാജ്വേറ്റ് റൂട്ട് വീസ, പോസ്റ്റ് സ്റ്റഡി അവസരങ്ങൾ, സ്റ്റേ ബാക്ക് തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സർവകലാശാലാ പ്രതിനിധികളോടു നേരിട്ടു ചോദിച്ച് സംശയനിവാരണം വരുത്താം. അതത് സർവകലാശാലകളിൽ നിങ്ങൾക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ സർവകലാശാലാ പ്രതിനിധികൾ സഹായിക്കും. കോഴ്‌സും സർവകലാശാലയും തീരുമാനിക്കാനും ഇന്റേൺഷിപ്പുകൾ, വർക്ക് പ്ലേസ്‌മെന്റുകൾ, കോഴ്‌സ് ഘടന, അക്രഡിറ്റേഷനുകൾ മുതലായവയെക്കുറിച്ചു വിശദമായി മനസ്സിലാക്കാനും എക്സ്പോ  സഹായിക്കും. 

 

രേഖകൾ വിലയിരുത്തി കോഴ്‌സിനുള്ള യോഗ്യത പരിശോധിക്കുവാനും അപേക്ഷ നേരിട്ടു സമർപ്പിക്കാനും 2023  ബാച്ചിലേക്കുള്ള അതിവേഗ പ്രവേശന ഓഫർ സാധ്യമാക്കാനുമുള്ള സംവിധാനവും ലഭ്യമാണ്. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകളും നേടാം. സാന്റമോണിക്ക വിദ്യാർഥികൾക്ക് മാത്രമായി യോഗ്യത അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പട്ട സർവകലാശാലകളുടെ എക്സ്ക്ലൂസിവ് സ്കോളർഷിപ്പ് പദ്ധതികളും അടുത്തറിയാം. 

 

വിദ്യഭ്യാസ ലോൺ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിലുണ്ട്. സ്കോളർഷിപ്, ഇന്റേൺഷിപ്, പാർട്ട് ടൈം /ഫുൾ ടൈം ജോലി, പോസ്റ്റ് സ്റ്റഡി വർക്ക് റൈറ്റ്സ്, സ്റ്റേബാക്ക്, വർക്ക് വീസ, പിആർ എന്നിവയെക്കുറിച്ചുളള ആധികാരിക വിവരങ്ങളുമായി വിദഗ്ധർ നയിക്കുന്ന സെമിനാർ സെഷനുകൾ ഇടവേളകളിൽ ക്രമീകരിച്ചിട്ടുണ്ട്. 

 

സ്പോട് അസസ്മെന്റും പ്രോസസിങ്ങും ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകൾ,  IELTS / PTE /TOEFL സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമേ SAT സ്കോർ നേടിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരങ്ങൾ, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പും 2 പാസ്പോർട്ട് സൈസ് ഫൊട്ടോഗ്രഫും  കൊണ്ടുവരണം. ഓൺലൈൻ റജിസ്ട്രേഷന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 

 

https://www.overseaseducationexpo.com/

 

റജിസ്റ്റർ ചെയ്യുന്നവർക്ക് ഇ മെയിലിൽ  ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് എക്സ്പോയിൽ പ്രവേശിക്കാം. ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പ്രദർശന സ്ഥലത്ത് സ്പോട് റജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാണ്. വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് വരുമ്പോൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒപ്പം കൂട്ടാം. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :  04844150999,9645222999.

 

Content Summary :  Santa Monica Overseas Education Expo Nov 2022- Register Now 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com