‘ജീവിതത്തിന്റെ വിജയം ശമ്പളത്തുകയിലല്ല’: വിദ്യാർഥികളോട് രാഷ്ട്രപതിയുടെ ഉപദേശം

HIGHLIGHTS
  • കഠിനാധ്വാനം ചെയ്താൽ വിജയങ്ങൾ തങ്ങളുടെ വഴിയിൽ വരും.
  • തീരുമാനിച്ചുറപ്പിച്ചിട്ടു വേണം വിദ്യാർഥികൾ കരിയർ തിരഞ്ഞെടുക്കാൻ.
draupadi-murmu
ദ്രൗപദി മുർമു
SHARE

ജീവിതത്തിന്റെ വിജയം ശമ്പളപ്പാക്കേജിലല്ല– ഇന്ത്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ എൻഐടി കുരുക്ഷേത്രയിലെ വിദ്യാർഥികളോട് കഴിഞ്ഞ ദിവസം ഈ ഉപദേശം നൽകിയത് മറ്റാരുമല്ല. നമ്മുടെ രാഷ്ട്രപതിയായ ദ്രൗപദി മുർമു.

രാജ്യത്തെ എൻഐടികളിൽ മുൻപന്തിയിലുള്ള കുരുക്ഷേത്ര നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോൺവൊക്കേഷൻ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയാണ് ജീവിത വിജയത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമൊക്കെയുള്ള തന്റെ ചിന്തകളും നിലപാടുകളും രാഷ്ട്രപതി പങ്കിട്ടത്. ജീവിതത്തിൽ തൃപ്തിയും അർഥവും നൽകുന്ന കരിയറുകൾ  തിരഞ്ഞെടുക്കാനാണു രാഷ്ട്രപതി വിദ്യാ‍ർഥികളോട് ആവശ്യപ്പെട്ടത്.

‘ഇന്നത്തെ കാലത്ത് വിദ്യാർഥികളുടെ കരിയർ വിജയം അവർക്കു കോളജിൽ കിട്ടുന്ന പ്ലേസ്മെന്റിന്റെ ശമ്പളപ്പാക്കേജ് നോക്കി നിർണയിക്കുന്ന പ്രവണതയുണ്ട്. ഇതു ശരിയല്ല. മികച്ച ഒരു ശമ്പളപ്പാക്കേജ് നല്ലതു തന്നെ. എന്നാൽ അത്ര വലിയ ഒരു പാക്കേജ് കിട്ടാത്ത വിദ്യാർഥി മോശമാണെന്ന് അതിന് അർഥമില്ല’– മുർമു പറഞ്ഞു.

ജീവിതത്തിൽ എന്തുവേണമെന്ന് തീരുമാനിച്ചുറപ്പിച്ചിട്ടു വേണം വിദ്യാർഥികൾ കരിയർ തിരഞ്ഞെടുക്കാനെന്ന് മുർമു വിദ്യാർഥികളെ ഉപദേശിച്ചു. കുട്ടികളെ നിർലോഭം പ്രോത്സാഹിപ്പിക്കാൻ അച്ഛനമ്മമാരോടും ആവശ്യപ്പെട്ടു. കഠിനാധ്വാനം ചെയ്താൽ വിജയങ്ങൾ തങ്ങളുടെ വഴിയിൽ വരുമെന്നും രാഷ്ട്രപതി അവരോടായി പറഞ്ഞു.

കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ പരമോന്നതമായ സ്ഥാനത്തേക്ക് എത്തിയത്.  ഇന്ത്യയുടെ ആദ്യ ഗോത്രവർഗ രാഷ്ട്രപതിയായ മുർമുവിന്റെ ജന്മനാടായ ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഉപർബേദയിൽ വൈദ്യുതിയും നല്ല റോഡുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ‌‌ഒഡീഷ ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളജിൽ നിന്നാണു മുർമു ബിരുദം േനടിയത്. രായിരനഗ്‌പുർ അരവിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച് എന്ന സ്ഥാപനത്തിൽ കുറച്ചു കാലം അധ്യാപികയായി ജോലി നോക്കിയ ശേഷം സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി മുർമു ഔദ്യോഗികജീവിതം തുടർന്നു.

1997ൽ രായിരനഗ്‌പുർ നഗർ പഞ്ചായത്ത് കൗൺസിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും രായിരനഗ്‌പുർ എംഎൽഎയായി. 2000ത്തിൽ ഒഡീഷയിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീൻ പട്‌നായിക് മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. മികച്ച എംഎൽഎയ്ക്കുള്ള ‘പണ്ഡിറ്റ് നീലകണ്ഠ പരസ്കാരം’ 2007ൽ ലഭിച്ചു. 2015 ൽ ജാർഖണ്ഡ് ഗവർണറായി.

Content Summary : 'Never judge success by salary package': President Droupadi Murmu's advise to students

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS