നാലാം ക്ലാസ് പാഠപുസ്തകത്തിൽ അബദ്ധങ്ങളേറെ; ആശയക്കുഴപ്പം മാറാതെ കുട്ടികൾ

HIGHLIGHTS
  • നാലാം ക്ലാസ് പാഠപുസ്തകത്തിൽ അബദ്ധങ്ങളേറെ.
  • കുട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും.
ഇടത്: മഹാകവി കുമാരനാശാൻ. വലത് : പ്രതീകാത്മക ചിത്രം.
ഇടത്: മഹാകവി കുമാരനാശാൻ. വലത് : പ്രതീകാത്മക ചിത്രം.
SHARE

ഒറ്റപ്പാലം∙ മഹാകവി കുമാരനാശാൻ ജനിച്ചത് 1873ലാണെന്നു ചരിത്രരേഖകൾ. പക്ഷേ, കേരള സിലബസ് പിന്തുടരുന്ന നാലാം ക്ലാസ് വിദ്യാർഥികളുടെ പാഠപുസ്തകത്തിൽ മഹാകവി 2 വർഷം മുൻപേ, 1871ൽ ജനിച്ചു. 

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയെ ഏൽപിച്ച ഗവേഷണ പ്രബന്ധത്തേക്കാൾ ഗുരുതരമാകും, ചെറിയ പ്രായത്തിൽ കുട്ടികൾ പഠിക്കുന്ന പുസ്തകത്തിലെ വിവരം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം. മലയാളം (ഭാഗം 2) പുസ്തകത്തിലെ ‘മോഹിതം’ എന്ന ഏഴാം അധ്യായത്തിലാണു കുമാരനാശാന്റെ ജന്മവര്‍ഷം 1871 എന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു മാത്രമല്ല, കാലഹരണപ്പെട്ട പാഠങ്ങളുമുണ്ട് നാലാം ക്ലാസുകാരെ പഠിപ്പിക്കുന്ന പുസ്തകങ്ങളിൽ. 

Read Also : നിസ്സാരമല്ല പഠന വൈകല്യം, പരിഹാരമുണ്ട്

ജമ്മു കശ്മീരിനെ 2019ൽ കേന്ദ്ര സർക്കാർ 2 കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയതിനു ശേഷവും പാഠപുസ്തകത്തിൽ ജമ്മു കശ്മീർ സംസ്ഥാനമായി തുടരുന്നു. പരിസരപഠനം (ഭാഗം 2) പുസ്തകത്തിലെ ‘ഇന്ത്യയിലൂടെ’ എന്ന അധ്യായത്തിൽ രാജ്യത്ത് ഇപ്പോഴുള്ളത് 29 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും. ജമ്മു കശ്മീരിൽ സംഭവിച്ച മാറ്റം പാഠപുസ്തകത്തിലില്ല, ഭൂപടവും പഴയതു തന്നെ. 

ഗണിതം പഠിക്കാനുള്ള പുസ്തകത്തിലെ (ഭാഗം 1) ‘നാലക്ക സംഖ്യകൾക്കൊപ്പം’ എന്ന അധ്യായത്തിൽ നടത്തുന്ന ക്രയവിക്രയങ്ങളിൽ നിരോധിക്കപ്പെട്ട കറൻസിയുമുണ്ട്. 2016 നവംബർ 8നു കേന്ദ്രസർക്കാർ പിൻവലിച്ച 1000 രൂപയുടെ കറൻസിയാണു കുട്ടികളുടെ പഠനപ്രക്രിയയുടെ ഭാഗമായി ‘ക്രയവിക്രയങ്ങൾ’ക്കു വിധേയമാകുന്നത്. 

രാജ്യത്തു സംഭവിച്ച മാറ്റങ്ങൾക്കനുസരിച്ചു പാഠപുസ്തകങ്ങളിൽ‍ തിരുത്തലുകൾ വരുത്താത്തതു കുട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു മത്സരപ്പരീക്ഷാ പരിശീലകനും റിട്ട. പ്രധാനാധ്യാപകനുമായ ബാലകൃഷ്ണൻ തൃക്കങ്ങോട് ചൂണ്ടിക്കാട്ടുന്നു. 

പിഴവുകൾ തിരിച്ചറിയുന്ന കുട്ടികളും മത്സരപ്പരീക്ഷകളെ നേരിടുമ്പോൾ  പാഠപുസ്തകത്തിലുള്ളതു പഠിക്കണോ ശരിയായ വിവരം പഠിക്കണോ എന്ന ആശയക്കുഴപ്പത്തിലായേക്കും.

Content Summary : Serious errors in Kerala's 4th standard textbooks

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS