വിദ്യാർഥികൾക്കും അധ്യാപകർക്കും സന്തോഷിക്കാം; ആകർഷകമായ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്

HIGHLIGHTS
  • 157 പുതിയ നഴ്‌സിങ് കോളജുകൾ
  • 748 ഏകലവ്യ മോഡൽ റസിഡൻഷ്യൽ ട്രൈബൽ സ്കൂളുകൾ.
education-budget-2023
Representative Image. Photo Credit : IndianFaces/Shutterstock
SHARE

ഭാവി തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി വിദ്യാഭ്യാസ മേഖലയ്ക്ക് 2022-23 വർഷത്തിൽ 1.04,277.72 കോടി അനുവദിച്ച കേന്ദ്ര സർക്കാർ ഈ മേഖലയുടെ വികസനത്തിന്‌ വേണ്ടി കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ആകർഷകമായ പ്രഖ്യാപനങ്ങൾ. വിദ്യാർഥികൾക്കും അധ്യാപകർക്കുമുൾപ്പെടെ സന്തോഷിക്കാനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളും കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുണ്ട്. അടുത്ത 3 വർഷം കൊണ്ട് 38,000 അധ്യാപകരെയാണ് നിയമിക്കാൻ പോകുന്നത്. ഇവരെ സഹായിക്കാനുള്ള ജീവനക്കാരെയും നിയമിക്കും. മൂന്നര ലക്ഷത്തിലധികം വരുന്ന ഗോത്ര വർഗ്ഗക്കാരെ മുഖ്യധാരയിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലായിരിക്കും നിയമനം.

Read Also : ഒഎൻജിസി വാർഷിക സ്കോളർഷിപ്പിന് അപേക്ഷിക്കാം

യുവാക്കൾക്ക് അവരുടെ സ്വപ്‌നപദ്ധതികൾ നടപ്പാക്കാൻ കഴിയുന്ന രീതിയിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ വേണ്ടി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 പദ്ധതി ആവിഷ്‌കരിക്കും. യുവാക്കളുടെ നൈപുണ്യ വികസനമാണ് ലക്ഷ്യം. വിദ്യാഭ്യാസം നേടുക എന്നതിനപ്പുറം ഏതു ജോലിക്കും പ്രാപ്തരായ യുവതലമുറയെ വാർത്തെടുക്കുക എന്ന ദീർഘകാല ലക്ഷ്യത്തിനാണ് ബജറ്റിൽ ഊന്നൽ. അടുത്ത മൂന്നു വർഷം കൊണ്ടായിരിക്കും ഈ പദ്ധതിയും പൂർത്തീകരിക്കുക. വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിനായി 30 സ്‌കിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററുകളും സ്ഥാപിക്കും.

നാഷനൽ ചൈൽഡ് ട്രസ്റ്റ്, ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് എന്നിവ വഴി പാഠ്യേതര പ്രവർത്തനങ്ങളെ സഹായിക്കുന്ന വ്യത്യസ്ത പുസ്തകങ്ങൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. സാക്ഷരത പ്രവർത്തനങ്ങളിൽ താൽപര്യമുള്ള സന്നദ്ധ സംഘങ്ങളെക്കൂടി ഉപയോഗിച്ച് ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുകയാണ് മറ്റൊരു പ്രഖ്യാപനം.  ഇംഗ്ലിഷിലും വിവിധ പ്രാദേശിക ഭാഷകളിലും പുസ്തകങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുക വഴി എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾക്കും അവസരങ്ങളിൽ തുല്യത ലഭിക്കുന്നു എന്നുകൂടി ഉറപ്പാക്കാനാവും.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ പൊതു, സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ലാബുകൾ സ്ഥാപിക്കും. രാജ്യത്തെ മൂന്ന് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിർമിത ബുദ്ധി ഗവേഷണത്തിനും പ്രവർത്തനങ്ങൾക്കും വേണ്ടി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ആരോഗ്യം, കൃഷി, സുസ്ഥിര നഗര വികസനം എന്നീ മേഖലകളിൽ മികച്ച സംഭാവന നൽകുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം.

157 പുതിയ നഴ്‌സിങ് കോളജുകൾ എന്നതാണ് ബജറ്റിനെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു പ്രഖ്യാപനം. ഗ്രാമീണ മേഖലകളിൽ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ അഗ്രിക്കൾച്ചർ ആക്‌സിലേറ്റർ ഫണ്ട് സ്വരൂപിക്കും. സ്റ്റാർട്ടപ്പുകളിലൂടെ യുവാക്കളുടെ കഴിവ് പ്രയോജനപ്പെടുത്താനും കഴിയും. രാജ്യത്തെ കൗമാരക്കാർക്കും കുട്ടികൾക്കും ആഹ്ലാദമുണ്ടാക്കുന്ന പ്രഖ്യാപനമാണ് നാഷനൽ ഡിജിറ്റൽ ലൈബ്രറി. എല്ലാ ഭാഷകളിലെയും എല്ലാ ദേശത്തെയും കുട്ടികൾക്ക് ലഭ്യമായ അറിവ് ഓൺലൈനായിത്തന്നെ ഇതിലൂടെ ലഭിക്കും. പഞ്ചായത്ത്, വാർഡ് തലത്തിൽ പുതിയ ലൈബ്രറികൾ സ്ഥാപിക്കാൻ ഉദാരമായി ഫണ്ട് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അധ്യാപകർക്ക് നിരന്തര പരിശീലനം ഉറപ്പാക്കാനുള്ള പദ്ധതികളും ബജറ്റിൽ ഇടംകണ്ടിട്ടുണ്ട്. മാറിവരുന്ന പഠന രീതികൾക്കും ഏറ്റവും പുതിയ സിലബസിനും അനുസരിച്ച് അധ്യാപകരെ കാര്യക്ഷമതയുള്ളവരാക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രങ്ങൾ പുതിയ രിതിയിലുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് മികവിന്റെ കേന്ദ്രങ്ങളാക്കും.

രാജ്യത്തിന്റെ വളർച്ചയ്‌ക്കൊപ്പം യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ കൂടി ലഭ്യമാക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ചുവാർക്കുന്നതും കേന്ദ്രസർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനുവേണ്ടി കേന്ദ്രം കാണുന്ന മാർഗം ഡിജിറ്റൈസേഷനാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വലിയ തോതിൽ സഹായം ലഭിക്കും.

Content Summary : Union Budget 2023 - Education and Careers sectors

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS