ജെആർഎഫ്: യുജിസി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു
Mail This Article
ജൂനിയർ റിസർച് ഫെലോഷിപ് വ്യവസ്ഥകൾ പാലിക്കാതെയുള്ള ശുപാർശകൾ തിരസ്കരിക്കുന്നത് ഒഴിവാക്കാനായി യുജിസി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
Read Also : ഈ ഡിപ്ലോമ കോഴ്സ് പഠിച്ചു ജയിച്ചവർക്കെല്ലാം ലഭിച്ചത് മികച്ച ജോലി
ജൂനിയർ റിസർച് ഫെലോഷിപ് (JRF) വാങ്ങി, സയൻസ് / മാനവിക / സാമൂഹികശാസ്ത്ര വിഷയങ്ങളിൽ നടത്തുന്ന ഗവേഷണം, 2 വർഷം തൃപ്തികരമായി പൂർത്തിയാക്കുന്നതോടെ സീനിയർ റിസർച് ഫെലോഷിപ് (SRF) കിട്ടാൻ അർഹത ലഭിക്കും. പക്ഷേ, ഇതിനു ഗവേഷക വിദ്യാർഥി ഡിപ്പാർട്മെന്റിലേക്ക് / സർവകലാശാലയിലേക്ക് അപേക്ഷിക്കണം.
സൂപ്പർവൈസർ, വകുപ്പുമേധാവി, വിഷയവുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ള വിദഗ്ധ അംഗം എന്നിവരടങ്ങുന്ന സമിതി, അപേക്ഷ വിലയിരുത്തി യുജിസിക്കു ശുപാർശ നൽകേണ്ടതുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട മാർഗരേഖയിലെ 14 (ii)–ാം ഖണ്ഡിക വ്യക്തമാക്കിയിട്ടുമുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വ്യവസ്ഥ കൃത്യമായി പാലിക്കണം. വെബ് : www.ugc.ac.in – Notices ലിങ്ക്.
Content Summary : UGC's new rules regarding jrf