ഈ ഡിപ്ലോമ കോഴ്സ് പഠിച്ചു ജയിച്ചവർക്കെല്ലാം ലഭിച്ചത് മികച്ച ജോലി; ബിസിനസ്സ് തന്ത്രങ്ങൾ പഠിച്ച് കരിയർ സേഫ് ആക്കാം

HIGHLIGHTS
  • ഐഐടി – ഐഐഎം – ഐഎസ്ഐ സംയുക്ത പ്രോഗ്രാം.
  • അപേക്ഷ ഫെബ്രുവരി 24 വരെ.
business-diploma
Representative Image. Photo Credit : Gino Santa Maria/Shutterstock
SHARE

ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഐഎസ്ഐ (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത) എന്നീ സ്ഥാപനങ്ങൾ ചേർന്ന് ബിസിനസ് അനലിറ്റിക്സിൽ 2–വർഷ ഫുൾ ടൈം പിജി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നു. പഠിച്ചുജയിച്ചവർക്കെല്ലാം മികച്ച ജോലി കിട്ടുന്ന പ്രോഗ്രാമാണിത്.

Read Also : ഒഎൻജിസി വാർഷിക സ്കോളർഷിപ്പിന് അപേക്ഷിക്കാം

പ്രവേശനത്തിന് ഐഎസ്ഐയുടെ www.isical.ac.in/~pgdba എന്ന സൈറ്റിൽ ഫെബ്രുവരി 24 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 2500 രൂപ. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 1250 രൂപ.

കിടമത്സരം നിറഞ്ഞ ആധുനിക ബിസിനസുകളിൽ വിജയിക്കണമെങ്കിൽ വൻതോതിലുള്ള വിവരങ്ങൾ നിരന്തരം കാര്യക്ഷമമായി വിശകലനം ചെയ്ത്, ഭാവിയിൽ രൂപംകൊള്ളുന്ന ട്രെൻഡുകൾ മുൻകൂട്ടിക്കണ്ട്, തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിന് ബിസിനസ് അനലിറ്റിക്സിലോ ഡേറ്റാ സയൻസിലോ പ്രാവീണ്യം ആർജ്ജിച്ചവരുടെ സേവനം വേണം.

ഓരോ സെമസ്റ്റർ വീതം 3 സ്ഥാപനങ്ങളിലും പഠിക്കണം. നാലാം സെമസ്റ്റർ വ്യവസായ ഇന്റേൺഷിപ്പാണ്. അതതു സ്ഥാപനത്തിലെ മികവനുസരിച്ചുള്ള വിഷയങ്ങളിലാണ് ക്ലാസുകൾ. 60% മാർക്ക് അഥവാ 6.5 ഗ്രേഡ് പോയിന്റ് ആവറേജ് എങ്കിലും നേടി, മാസ്റ്റർ ബിരുദം, അഥവാ ഏതെങ്കിലും വിഷയത്തിൽ 4-വർഷ ബാച്‌ലർ ബിരുദം ഉള്ളവർക്കും, ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബികോമും 60% മാർക്കോടെ സിഎയും ഉണ്ടെങ്കിലും മതി. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% അഥവാ 6.0 ആവറേജ് മതി.. ഒരുവർഷ എംബിഎ പരിഗണിക്കില്ല. ക്യാംപസിൽ പാർക്കണം.

തിരുവനന്തപുരം, എറണാകുളം,‌ ചെന്നൈ, ബെംഗളൂരു അടക്കം 30 കേന്ദ്രങ്ങളിൽ മാർച്ച് 26നു കംപ്യുട്ടർ ഉപയോഗിച്ചുള്ള 3–മണിക്കൂർ എൻട്രൻസ് പരീക്ഷ. ഇതിൽ മികവുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇതിനു ബെംഗളൂരുവിലെങ്കിലും പോകണം.

എൻട്രൻസ് ടെസ്റ്റിൽ വെർബൽ എബിലിറ്റി (15 ചോദ്യം), ലോജിക്കൽ റീസണിങ് (5), ഡേറ്റാ ഇന്റർപ്രട്ടേഷൻ & ഡേറ്റാ വിഷ്വലൈസേഷൻ (5), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് (25) എന്നിങ്ങനെ. ആകെ 50 ചോദ്യം, 150 മാർക്ക്. തെറ്റിന് ഒരു മാർക്ക് വീതം കുറയ്ക്കും. സിലബസ് സൈറ്റിലുണ്ട്. മാർച്ച് 16, 17 തീയതികളിൽ മോക് ടെസ്റ്റ് സൈറ്റിൽ കാണും. എഴുത്തുപരീക്ഷ, ഇന്റർവ്യൂ, 12ലെ മാർക്ക്, സേവനപരിചയം എന്നിവയ്ക്ക് യഥാക്രമം 45 / 40 / 8 / 7 വെയ്റ്റ് നൽകിയാണ് റാങ്കിങ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. പ്രോഗ്രാം ഫീ, ക്യാംപസിലെ വാടകയടക്കം, 25 ലക്ഷം രൂപ 4 ഗഡുക്കളായി അടയ്ക്കാം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ.Dean's Office, Indian Statistical Institute, 203 B.T. Road, Kolkata 700108, ഫോൺ : 033-25752521, pgdba@isical.ac.in.

Content Summary : Apply Now for two year full time business analytics diploma program

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS