ADVERTISEMENT

കൊട്ടാരക്കര∙ 2023ലെ സിബിഎസ്ഇ ബോർഡ് 10,12 ക്ലാസ് പരീക്ഷകളിൽ 100 ശതമാനം വിജയം ഉറപ്പാക്കുമെന്ന് അധ്യാപകർ എഴുതി നൽകണമെന്നു ജവഹർ നവോദയ വിദ്യാലയ സമിതിയുടെ നിർദേശം വിവാദത്തിലേക്ക്. 10,12 ക്ലാസ് പരീക്ഷകളിൽ ജവാഹർ സ്കൂളുകളിൽ പലതും 100 ശതമാനം വിജയം നേടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിവാദ സർക്കുലർ. 

Read Also : നല്ല റാങ്കുണ്ടായിട്ടും പണം കൊടുത്ത് മെഡിക്കൽ പഠനം ദൗർഭാഗ്യകരം

100 ശതമാനം വിജയം ഉറപ്പാക്കാമെന്ന ഉറപ്പ് എല്ലാ പ്രിൻസിപ്പൽമാരും അധ്യാപകരിൽ നിന്ന് എഴുതി വാങ്ങണമെന്നാണു നിർദേശം. ഇതിന്റെ പകർപ്പ് ഈ മാസം 10ന് അകം കേന്ദ്ര ഓഫിസിൽ എത്തിക്കണം.നിർദേശം പിൻവലിക്കണമെന്ന ആവശ്യവുമായി ഓൾ നവോദയ വിദ്യാലയ സമിതി സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. 

 

കുട്ടികൾ പഠിച്ച് എഴുതേണ്ട വിഷയങ്ങളിൽ അധ്യാപകർ എങ്ങനെ മുൻകൂർ ഉറപ്പ് നൽകുമെന്നാണ് അധ്യാപകരുടെ ചോദ്യം. എല്ലാ സ്കൂളുകൾക്കും പരീക്ഷകളിൽ ബെഞ്ച് മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. 

80% ആണ് പൊതുവേയുള്ള ബെഞ്ച് മാർക്ക്. മിക്ക നവോദയ സ്കൂളുകളും ബെഞ്ച് മാർക്കോടെ 100% വിജയം നേടുന്നില്ലെന്നാണ് അധികൃതരുടെ വിമർശനം. ഹൈദരാബാദ് റീജന്റെ കീഴിലാണ് കേരളം, കർണാടക, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 120 ഓളം സ്കൂളുകൾ.

 

Content Summary : Navodaya Vidyalaya Samiti's Controversial Instruction for Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com