ADVERTISEMENT

പത്തു മീറ്റർ പൊക്കത്തിൽ നിന്ന് ഒരു കരടി താഴേക്കു വീഴുന്നു. രണ്ടിന്റെ സ്ക്വയർറൂട്ട് (1.414) സെക്കൻഡുകളിലാണ് കരടി താഴെ വന്നു വീഴുന്നത്. അങ്ങനെയെങ്കിൽ കരടിയുടെ നിറമെന്താ? എന്തൊരു വിചിത്രമായ ചോദ്യം അല്ലേ, ന്യൂയോർക്കിൽ നിന്നു വാഷിങ്ടനിലേക്ക് ഇത്ര കിലോമീറ്റർ ദൂരമുണ്ടെങ്കിൽ എന്റെ തലയിൽ എത്ര മുടിയുണ്ടെന്നു കണ്ടുപിടിക്കാമോയെന്ന് പണ്ടൊരു അമേരിക്കൻ പ്രഫസർ ചോദിച്ചതായുള്ള ഒരു ഹാസ്യകഥയുണ്ടായിരുന്നു. ഏതാണ്ട് അതുപോലെ ഒരു വശപ്പിശക് ചോദ്യം. ഐഐടി ജെഇഇ, നീറ്റ് പരീക്ഷകൾക്കു പഠിക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന നിഖിൽ ആനന്ദ് എന്ന മാഷാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന  വിഡിയോയിൽ ഈ ചോദ്യം ചോദിക്കുന്നത്. ‍ഞെട്ടിക്കുന്ന സംഭവമെന്തെന്നാൽ ഈ ചോദ്യത്തിനു നല്ല കറക്ട് ഉത്തരവും നിഖിൽ കൊടുക്കുന്നു എന്നതാണ്. ഉത്തരം വെള്ളനിറം. ഇതു കണ്ടെത്തിയത് എങ്ങനെയെന്ന് നോക്കാം.

Read Also : ഫുഡ്‌ഡെലിവറി ജോലിക്കിടെ പഠിച്ച് സർക്കാർ ജോലി നേടി അബിൻ ഗോപി

ന്യൂട്ടന്റെ ചലന ഇക്വേഷൻ അനുസരിച്ച് ഭൂഗുരുത്വ ത്വരണം (ആക്സിലറേഷൻ ഡ്യൂ ടു ഗ്രാവിറ്റി) എത്രയെന്ന് കണക്കുകൂട്ടുകയാണ് ആദ്യം ചെയ്തത്. ഇതിന്റെ മൂല്യം  10 മീറ്റർ പെർ സ്ക്വയർ സെക്കൻഡ് എന്നാണ് ലഭിച്ചത്.

ഭൂഗുരുത്വബലം ഭൂമിയിൽ 9.8 മുതൽ 10 മീറ്റർ പെർ സ്ക്വയർ സെക്കൻഡ് വരെ മൂല്യം നേടും. ധ്രുവപ്രദേശത്തിലാണ് 10 എന്ന മൂല്യം ഉള്ളത്. അതിനാൽ കരടി വീണത് ധ്രുവപ്രദേശത്താണ്. ധ്രുവപ്രദേശത്തുള്ളത് ധ്രുവക്കരടികളാണ്. ഇവയുടെ പുറത്തുള്ള നിറം വെള്ളയാണ്. അങ്ങനെയാണ് ഉത്തരം കണ്ടെത്തിയതെന്ന് നിഖിൽ ആനന്ദ് പറയുന്നു.

ന്യൂട്ടന്റെ ഗുരുത്വ ഇക്വേഷൻ പ്രകാരം, ഗുരുത്വബലം രണ്ട് വസ്തുക്കൾ തമ്മിലുള്ള ദൂരത്തിനു പ്രതികൂലമാണ്. ദൂരം കൂടുന്നതിനനുസരിച്ച് ഗുരുത്വബലം കുറയും.ഭൂമിക്ക് പൂർണമായി ഗോളാകൃതിയുള്ള രൂപമല്ല. ധ്രുവപ്രദേശം ഭൂമധ്യരേഖയിലുള്ള ഒരു സ്ഥലത്തേക്കാൾ ഭൂമിയുടെ കേന്ദ്രഭാഗത്തിനോട് കൂടുതൽ സാമീപ്യം പുലർത്തുന്നു. അതിനാലാണ് ഇവിടത്തെ ഭൂഗുരുത്വ ത്വരണത്തിന്റെ മൂല്യം 10 മീറ്റർ പെർ സ്ക്വയർ സെക്കൻഡ് ആയത്. ഭൂമധ്യരേഖയിലെ ഒരു പ്രദേശത്ത് ഇത് 9.8 മീറ്റർ പെർ സ്ക്വയർ സെക്കൻഡാണ്. അരലക്ഷത്തിലേറെ പേർ ഈ വിഡിയോ കണ്ടു. പലരും അദ്ഭുതം പ്രകടിപ്പിച്ച് കമന്റുകളും നൽകിയിട്ടുണ്ട്.

Content Summary : Physics teacher uses equation to find colour of ‘falling bear’ in maths question. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com