പഞ്ചകോശ പാഠ്യപദ്ധതി വരുന്ന അധ്യയനവർഷം നടപ്പാക്കും
Mail This Article
ന്യൂഡൽഹി ∙ മൂന്നു മുതൽ 8 വയസ്സു വരെയുള്ളവരുടെ പഠനത്തിനുള്ള ‘നാഷനൽ കരിക്കുലം ഫ്രെയിംവർക് ഫോർ ഫൗണ്ടേഷനൽ സ്റ്റേജ് ’ സിബിഎസ്ഇ വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പുതിയ പാഠ്യപദ്ധതി.
Read Also : ക്ലാസുകൾ നേരത്തേ തുടങ്ങുന്നതിനെതിരെ സിബിഎസ്‍ഇ മുന്നറിയിപ്പ്
നഴ്സറി ക്ലാസുകളുള്ള സിബിഎസ്ഇ സ്കൂളുകളിൽ പുതിയ പാഠ്യപദ്ധതി വരുന്ന അധ്യയന വർഷം നടപ്പാക്കും. നഴ്സറി മുതൽ രണ്ടാം ക്ലാസ് വരെയാണ് ഇതിന്റെ കീഴിലുള്ളത്. നഴ്സറി ക്ലാസുകൾ ഇല്ലാത്ത സ്കൂളുകൾ ഇവ തുടങ്ങണം.
‘പഞ്ചകോശ’ എന്ന ആശയത്തിലാണു പ്രാഥമിക ഘട്ടത്തിലുള്ള ഫ്രെയിം വർക്ക് തയാറാക്കിയിരിക്കുന്നത്. ശാരീരിക് വികാസ്, പ്രാണിക് വികാസ്, മാനസിക് വികാസ്, ബൗദ്ധിക് വികാസ്, ചൈത്സിക് വികാസ് എന്നീ 5 ഭാഗങ്ങൾ ഇതിലുണ്ട്.
English Summary : National Curriculum Framework for Foundational Stage from next year onwards