പ്ലസ്ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപ്പേപ്പർ രണ്ടു നിറത്തിൽ; മാറിപ്പോകാതിരിക്കാനാണെന്ന് ന്യായീകരണം

HIGHLIGHTS
  • ഒരേ വിഷയം, ചോദ്യപ്പേപ്പർ രണ്ടു നിറത്തിൽ.
  • തൃശൂർ ജില്ലയിലെ സ്കൂളിൽനിന്നാണു പരാതി ഉയർന്നത്.
question-paper
SHARE

തിരുവനന്തപുരം ∙ പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ഒരേ സ്കൂളിലെ ഒരേ ഹാളിൽ തന്നെ രണ്ടു നിറത്തിൽ ലഭിച്ചു– വെള്ള, മഞ്ഞ നിറങ്ങളിൽ. തൃശൂർ ജില്ലയിലെ സ്കൂളിൽനിന്നാണു പരാതി ഉയർന്നത്. ഒരേസമയം നടക്കുന്ന പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ചോദ്യക്കടലാസുകൾ മാറിപ്പോകാതിരിക്കാനാണ് പല നിറങ്ങളിൽ അച്ചടിക്കുന്നതെന്ന അധികൃതരുടെ വാദവും ഇതോടെ പൊളി‍​ഞ്ഞു. 

Read Also : നിലവാരമുള്ള ചോദ്യങ്ങൾ, എളുപ്പം ഉത്തരമെഴുതാനും കഴിയും

വെള്ളക്കടലാസിൽ ചുവപ്പു നിറത്തിൽ പ്ലസ് വൺ ചോദ്യക്കടലാസ് അച്ചടിച്ചപ്പോഴാണ് തിരിച്ചറിയാൻ വേണ്ടിയാണു നിറംമാറ്റമെന്നു പൊതുവിദ്യാഭ്യാസവകുപ്പ് വാദിച്ചത്. എന്നാൽ ഇപ്പോൾ ഒരേ ചോദ്യക്കടലാസ് തന്നെ രണ്ടു നിറത്തിൽ ലഭിച്ചപ്പോൾ അധ്യാപകർക്ക് ആശയക്കുഴപ്പം വർധിക്കുകയാണു ചെയ്തത്.

നിറംമാറ്റത്തിനായി പ്രത്യേക നിർദേശമൊന്നും നൽകിയിട്ടില്ലെന്നാണ് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം പറയുന്നത്. പരീക്ഷാ സമ്പ്രദായം കുത്തഴിഞ്ഞ അവസ്ഥയിലായെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും കെഎച്ച്എസ്ടിയു ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീലും എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജും പറഞ്ഞു.

Content Summary : Kerala Plus Two exams: Different coloured question papers baffle students, teachers

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA