ADVERTISEMENT

ആദ്യ എസ്എസ്എൽസി പരീക്ഷ പോലെ തന്നെ അവസാന പരീക്ഷയായ മലയാളം രണ്ടാം പേപ്പറും വലച്ചില്ല. ആകെയുള്ള 10 പാഠങ്ങളെയും സ്പർശിച്ച 17 ചോദ്യങ്ങൾ. നന്നായി പഠിച്ചവർക്ക് ആദ്യ ഭാഗത്തിൽ 4 ചോദ്യങ്ങൾക്കു ള്ള 4 മാർക്കും നേടാം.

Read Also : ഹയർ സെക്കൻഡറി പരീക്ഷ : കോപ്പിയടിച്ചവരും പിടിച്ചവരും തിരുവനന്തപുരത്തെത്തണം!

anil-kumar
എ.അനിൽകുമാർ. സെന്റ് മൈക്കിൾസ് എച്ച്എസ്എസ്, കഠിനംകുളം, തിരുവനന്തപുരം

രണ്ടും നാലും ചോദ്യങ്ങൾ ചിലരെയൊക്കെ ബുദ്ധിമുട്ടിച്ചിരിക്കാം. 6 മുതൽ 8 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതിയാൽ മതി. അർഥവ്യത്യാസം വരാതെ 2 വാക്യമാക്കാനുള്ള എട്ടാം ചോദ്യം ശ്രദ്ധിച്ചു രണ്ടുമൂന്നു തവണ വായിച്ചാൽ ശരിയായെഴുതി 2 മാർക്കും നേടാം.

പ്രയാസമായി തോന്നിയവർ കൂടുതൽ എളുപ്പമുള്ള 6,7 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയിട്ടുണ്ടാകും.പാഠങ്ങൾ നന്നായി മനസ്സിലാക്കി വായിച്ചവർക്ക് 9 മുതൽ 14 വരെയുള്ള 4 മാർക്ക് ചോദ്യങ്ങളിൽ എഴുതാൻ പറ്റാത്തതൊന്നുമില്ല. എങ്കിലും 11–ാം ചോദ്യം അൽപം വലച്ചിട്ടുണ്ടാകും. 'അമ്മയുടെ എഴുത്തുകൾ' എന്ന പാഠത്തിലെ വരികളുടെ – ‘നാദമായ് ...... സ്പന്ദിച്ചതീയുള്ളെഴുത്തുകൾ’– ഔചിത്യം വിശദമാക്കണമെങ്കിൽ മാതൃഭാഷയുടെ താളവും ഈണവും അറിയണം.

ഒരു പേജിൽ ഉത്തരം എഴുതേണ്ട അവസാന ഭാഗം ചോദ്യങ്ങളിൽ (15–17) രണ്ടെണ്ണം എളുപ്പമായിരുന്നു. ‘കോഴിയും കിഴവിയും’ എന്ന കഥയിലെ മാർക്കോസ് എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യാനുള്ള 15–ാം ചോദ്യം കഥ വായിച്ചിട്ടുള്ളവർക്ക് എളുപ്പമാണ്. പ്രായം ചെന്നവരെ ഉൾക്കൊള്ളാൻ കഴിയാത്ത പുതുതലമുറയുടെ മനോഭാവം ‘അമ്മത്തൊട്ടിൽ’ എന്ന പാഠത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാനുള്ളതാണ് 16–ാം ചോദ്യം. പത്രവാർത്തകൾ ശ്രദ്ധിക്കുന്നവർക്കു സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി ഇതു നന്നായെഴുതാം.

17–ാം ചോദ്യം ‘പത്രനീതി’ എന്ന പാഠത്തിലെ ‘പത്രധർമം എന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം തയാറാക്കാനുള്ളതാണ്. ഈ ചോദ്യത്തിനും പത്രവായനയും നിരീക്ഷണവും ആവശ്യമാണ്.

Content Summary : Kerala SSLC Malayalam Question Paper Analysis 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com