ADVERTISEMENT

ആഗോള ഐടി കമ്പനിയില്‍ മൂന്ന് കോടി രൂപയുടെ വാര്‍ഷിക പാക്കേജ് സ്വന്തമാക്കി പുതിയ പ്ലേസ്മെന്‍റ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് പഞ്ചാബ്  ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയിലെ(എല്‍പിയു) പൂര്‍വവിദ്യാര്‍ഥി  യാസിര്‍ എം. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന യാസിര്‍ 2018ലാണ് എല്‍പിയുവില്‍ നിന്ന് പഠിച്ചിറങ്ങിയത്. ഇതിന് ശേഷം മറ്റ് കോഴ്സുകളൊന്നും ചെയ്യാതിരുന്ന യാസിര്‍ തന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പ്ലേസ്മെന്‍റിന് പിന്നില്‍ എല്‍പിയുവില്‍ നിന്ന് ലഭിച്ച ശക്തമായ പഠന അടിത്തറയാണെന്ന് പറയുന്നു. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ജര്‍മ്മനിയിലുള്ള ഓഫീസിലാണ് യാസിര്‍ ജോലി ചെയ്യുന്നത്.

 

യാസിറിന്‍റേത് ഒരു ഒറ്റപ്പെട്ട വിജയഗാഥയല്ല. ആയിരക്കണക്കിന് എല്‍പിയു പൂര്‍വവിദ്യാര്‍ഥികളാണ് ഒരു കോടി രൂപയ്ക്കും മേലെയുള്ള പാക്കേജില്‍ ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്ട്, മേര്‍സിഡസ്, പോലുള്ള ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ ജോലി ചെയ്യുന്നത്. തുടക്കം മുതല്‍ തന്നെ പ്ലേസ്മെന്‍റില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന എല്‍പിയു ഓരോ വര്‍ഷവും പുതിയ റെക്കോര്‍ഡുകള്‍ ഇക്കാര്യത്തില്‍ കൈയ്യെത്തിപ്പിടിക്കുന്നു. ഐഐടികളിലും ഐഐഎമ്മുകളിലും എന്‍ഐടികളിലും റിക്രൂട്ട്മെന്‍റിനെത്തുന്ന 2000ലധികം ടോപ്പ് റിക്രൂട്ടിങ് സ്ഥാപനങ്ങളാണ് എല്‍പിയു വിദ്യാര്‍ഥികളെ തേടി ഓരോ വര്‍ഷവും ക്യാംപസിലെത്തുന്നത്. 

 

തന്‍റെ പഠനകാലയളവിലും അതിന് ശേഷവും ലഭിച്ച മികച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും പിന്തുണയ്ക്കും യാസിര്‍ എല്‍പിയു അധ്യാപകരോടും പ്ലേസ്മെന്‍റ് സെല്ലിനോടുമുള്ള തന്‍റെ നന്ദി പ്രകടപ്പിക്കുന്നു. പ്രായോഗിക പരിശീലനത്തിനും ഹാന്‍ഡ്സ്- ഓണ്‍ അനുഭവപരിചയത്തിനും എല്‍പിയു നല്‍കുന്ന ഊന്നല്‍ തന്നെ ജോലിക്ക് തിരഞ്ഞെടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതായും യാസിര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വവും ആശയവിനിമയ ശേഷിയും വികസിപ്പിക്കുന്നതില്‍ എല്‍പിയു സംഘടിപ്പിക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളും ഇവന്‍റുകളും വളരെ സഹായകമാണെന്നും യാസിര്‍ കൂട്ടിച്ചേര്‍ത്തു. 

 

lovely-professional-university-placements-day

എല്‍പിയുവിലെ മറ്റൊരു ബിടെക് ബിരുദ വിദ്യാര്‍ഥിയായിരുന്ന ഹരേകൃഷ്ണ മാഹ്തോ 64 ലക്ഷം രൂപയുടെ വാര്‍ഷിക പാക്കേജില്‍ ഗൂഗിളിന്‍റെ ബംഗലൂരു ഓഫീസില്‍ 2022ല്‍ ജോയിന്‍ ചെയ്തിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ബിരുദ വിദ്യാര്‍ഥിക്ക് ലഭിച്ച  ഏറ്റവും ഉയര്‍ന്ന പാക്കേജുകളില്‍ ഒന്നായിരുന്നു ഇത്. ഇതു പോലെ തന്നെ എടുത്ത് പറയേണ്ടതാണ് എല്‍പിയു ബിടെക് വിദ്യാര്‍ഥിയായ അര്‍ജുന് ലഭിച്ച് 62.72 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പള  പാക്കേജ്. കഴിഞ്ഞ ഏതാനും ബാച്ചുകളിലായി 600ലധികം എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം മുതല്‍ 63 ലക്ഷം വരെ നീളുന്ന പാക്കേജില്‍ വന്‍കിട കമ്പനികളില്‍ ജോലി ലഭിച്ചു. കോഗ്നിസന്‍റ് 1850 ലധികം വിദ്യാര്‍ഥികളെയും ക്യാപ്ജെമിനി 1400ലധികം വിദ്യാര്‍ഥികളെയും വിപ്രോ 500ലധികം വിദ്യാര്‍ഥികളെയും എംഫസിസ് 230ലധികം വിദ്യാര്‍ഥികളെയും ഹൈറേഡിയസ് 800ലധികം വിദ്യാര്‍ഥികളെയും ഈ ക്യാംപസില്‍ നിന്ന് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഈ അടുത്ത വര്‍ഷങ്ങളിലായി 20,000ല്‍ അധികം പ്ലേസ്മെന്‍റുകളും ഇന്‍റേണ്‍ഷിപ്പുകളും പ്രമുഖ കമ്പനികള്‍ എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്തു. നിരവധി ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ 5000ലധികം ഓഫറുകളും എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് നല്‍കി. 

 

പരീക്ഷയെയും പ്രവേശ പ്രക്രിയയെയും കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം

 

വ്യവസായലോകത്തിന് അനുപൂരകമായ രീതിയില്‍ രൂപകല്‍പന ചെയ്ത എല്‍പിയുവിലെ പ്രശസ്തമായ പാഠ്യക്രമം തൊഴില്‍ വിപണിയിലെ അനുദിനം മാറുന്ന  ആവശ്യകതകള്‍ നിറവേറ്റുന്നതാണ്. വ്യവസായ ലോകത്തെ മുന്‍നിര കമ്പനികളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, കോംപ്ടിയ, ട്രാന്‍സ്ഓര്‍ഗ് അനലറ്റിക്സ്,ഐബിഎം പോലുള്ളവയുമായി എൽ പി യു സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ കമ്പനികളുടെ റിയല്‍ വേള്‍ഡ് ലൈവ് പ്രോജക്ടുകളിൽ നേരിട്ട് പ്രവർത്തിച്ച് പ്രായോഗിക പരിചയം നേടാനുള്ള അവസരങ്ങൾ ഇതിലൂടെ എല്‍പിയു വിദ്യാർഥികൾക്ക് ലഭിക്കുന്നു. വ്യവസായ ലോകത്തിന്റെ പുത്തൻ പുതിയ ട്രെൻഡുകളെക്കുറിച്ചും വിദ്യാർഥികൾക്ക് ഇതിലൂടെ അറിയാനാകും. മൂന്നുറിലധികം മുന്‍നിര രാജ്യാന്തര സര്‍വകലാശാലകളുമായി എല്‍പിയു ഉണ്ടാക്കിയിരിക്കുന്ന ധാരണ  വിദേശത്ത് പഠിക്കാനും ആഗോള വീക്ഷണം നേടിയെടുക്കാനുമുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. 

 

എല്‍പിയുവിന്‍റെ 2023ലെ ബാച്ചിലേക്കുള്ള പ്രവേശന പ്രക്രിയ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും അടുത്ത് വരുന്നു. അത്യന്തം മത്സരാത്മകമാണ് എല്‍പിയു പ്രവേശന പ്രക്രിയ. സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയായ എല്‍പിയുനെസ്റ്റ് 2023ഉം വ്യക്തിഗത അഭിമുഖ പരീക്ഷയും ഇതിനായി വിദ്യാര്‍ഥികള്‍ പാസ്സാകണം. പരീക്ഷയെയും പ്രവേശന പ്രക്രിയയെയും കുറിച്ച് കൂടുതലറിയാന്‍ വിദ്യാര്‍ഥികള്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com