ADVERTISEMENT

തിരുവനന്തപുരം ∙ സംസ്‌ഥാനത്തു പെൺകുട്ടികൾ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കാനും സംവിധാനം വേണം.

Read Also : കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ 17ന്

എല്ലാ സ്കൂളുകളിലും ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനം വേണം. ജൈവ മാലിന്യങ്ങൾ സ്കൂളുകളിൽ തന്നെ സംസ്കരിച്ചു കൃഷിക്കും പൂന്തോട്ടത്തിനും വളമായി ഉപയോഗിക്കണം. ക്ലാസുകളിൽ ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കണം. സ്കൂൾ പരിപാടികൾ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി ഹരിതച്ചട്ടം പാലിച്ചു സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. 

 

Content Summary : Install Sanitary Napkin Vending Machines in Schools: Education Department Circular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com