ADVERTISEMENT

തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ (കീം) നാളെ 339 കേന്ദ്രങ്ങളിലായി നടക്കും. 1,23,624 വിദ്യാർഥികളാണ് എഴുതുന്നത്. ആദ്യപേപ്പറായ ഫിസിക്സ്–കെമിസ്ട്രി രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയുമാണ്. രാവിലെ 9.30മുതൽ വിദ്യാർഥികൾക്കു പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാം. പരീക്ഷ തുടങ്ങി അരമണിക്കൂർ വരെ പ്രവേശനം അനുവദിക്കും. വിദ്യാർഥികൾക്കു പ്രത്യേക ഡ്രസ് കോഡ് നിർദേശിച്ചിട്ടില്ല. 

Read Also : 8 വർഷം കൊണ്ട് വിദ്യാർഥികൾക്കായി പുറത്തിറക്കിയത് 250 ആപ്പുകൾ

ഫാർമസി കോഴ്സിലേക്കു മാത്രം അപേക്ഷിച്ചവർ രാവിലത്തെ പരീക്ഷ മാത്രം എഴുതിയാൽമതി. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനുപുറമേ, തിരിച്ചറിയൽരേഖയായി ഇപ്പറയുന്നവയിൽ ഏതെങ്കിലുമൊന്നുകൂടി ഒപ്പം കരുതണം– ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്‌ഷൻ ഐഡി, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, ഫോട്ടോ സാക്ഷ്യപ്പെടുത്തിയുള്ള സ്കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഫോട്ടോ സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്.അഡ്മിറ്റ് കാർഡുകൾ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്‌ലൈൻ: 0471 2525300.

 

 

കൂടുതൽ വിദ്യാർഥികൾ തിരുവനന്തപുരത്ത്

 

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതു തിരുവനന്തപുരം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. 

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ബ്രാക്കറ്റിൽ :

 

തിരുവനന്തപുരം 15,706 (43)

കൊല്ലം 11,915 (28)

പത്തനംതിട്ട 3735 (12)

ആലപ്പുഴ 6734 (21)

കോട്ടയം 6554 (24)

ഇടുക്കി 2368 (7)

എറണാകുളം 12,335 (39)

തൃശൂർ 12,881 (40)

പാലക്കാട് 7502 (17)

മലപ്പുറം 13,386 (31)

കോഴിക്കോട് 14,082 (37)

വയനാട് 2101 (6)

കണ്ണൂർ 9927 (23)

കാസർകോട് 3175 (8)

ഡൽഹി 534 (1)

മുംബൈ 278 (1)

ദുബായ് 411 (1)

 

Content Summary : Keam 2023 Exam on May 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com