അംഗീകാരമുള്ള സ്കൂളിലേക്ക് മാറ്റം: ടിസി വേണ്ട
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്കു മാറാൻ ടിസി നിർബന്ധമില്ലെന്ന് ഉത്തരവ്. 1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2 മുതൽ 8 വരെ ക്ലാസുകളിൽ വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസ്സിനൊപ്പം പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലും പ്രവേശനം നൽകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചു.
Content Summary : TC not mandatory for shift from unrecognised to recognised school
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.