സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം? അറിയാം ആ വിജയമന്ത്രം
Mail This Article
സിവിൽ സർവീസ് പരീക്ഷ ഒരു ബാലികേറാമല ആണോ? മധ്യവർഗ കുടുംബത്തിൽനിന്നുള്ള ഒരാൾക്ക് അപ്രാപ്യമാണോ? നീണ്ട നാളത്തെ പരിശീലനം അത്യാവശ്യമാണോ? പാർട് ടൈം ആയി പരിശീലിക്കാൻ പറ്റുമോ? ഓരോ സിവിൽ സർവീസ് ഫല പ്രഖ്യാപനത്തിനു ശേഷവും ആവർത്തിച്ച് കേൾക്കുന്ന ചോദ്യങ്ങളാണിത്. സിവിൽ സർവീസ് പരീക്ഷാ ഫലങ്ങളിലെ വർധിച്ചു വരുന്ന കേരളാ പ്രാതിനിധ്യം ഈ മിഥ്യാധാരണകളെ തച്ചുടയ്ക്കുന്നതാണ്. 6–ാം റാങ്ക് നേടിയ മീര കെ.യും ആദ്യ ശ്രമത്തിൽ തന്നെ 46–ാം റാങ്ക് നേടിയ സഫ്നയും കേരളം മുഴുവൻ ആഘോഷിച്ച ശ്രീധന്യ സുരേഷും പോലെയുള്ളവരുടെ കഥകൾ സിവിൽ സർവീസിനെ എത്തിപ്പിടിക്കുവാനാവുന്ന ഒരു ലക്ഷ്യമാക്കി മാറ്റുന്നു. ഈ വിജയങ്ങൾ സിവിൽ സർവീസിനെ സ്വപ്നമായി കാണുന്നവർക്ക് പ്രചോദനമാണെങ്കിലും സാധാരണക്കാർക്ക് ഈ പരീക്ഷയുടെ പരിശീലന ചെലവുകൾ അപ്രാപ്യമാണ് എന്നൊരു ധാരണയുണ്ട് പലർക്കും. പരിശീലനത്തിന്റെ ചെലവുകൾ താങ്ങാനാവാത്ത സമർഥരായ ഉദ്യോഗാർഥികൾക്കു വേണ്ടി ഫോർച്വൂൺ ഐഎഎസ് അക്കാദമി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ ഇക്കൂട്ടർക്ക് വലിയ പ്രചോദനമാണ്. 3 സ്റ്റേജുകളിലായി നടക്കുന്ന ഈ പരീക്ഷ ഓരോ വർഷവും എഴുതുന്നത് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ്. 6–ാം റാങ്ക് നേടിയ മീര കെ.യും ശ്രീധന്യ സുരേഷും ദേവി നന്ദനയും ഫോർച്യൂൺ സ്കോളർഷിപ്പിന്റെ മാറ്റ് കൂട്ടിയ വിജയികൾ ആയിരുന്നു. ഇതിലേക്ക് ഒരു പുതിയ പൊൻതൂവലായാണ് ഈ വർഷം 36–ാം റാങ്ക് നേടിയ ആര്യ വി.എം.ന്റെയും 167 –ാം റാങ്ക് നേടിയ ജോയൽ എബ്രഹാമിന്റെയും റാങ്കുകൾ കടന്ന് വന്നത്. ഇവർ രണ്ടാളുകളും 2021 ൽ നടന്ന ഫോർച്യൂൺ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികളായിരുന്നു. രണ്ട് ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകളും മൂന്നാമതായി ഒരു ഇന്റർവ്യൂവും ആണ് ഫോർച്യൂൺ സ്കോളർഷിപ്പിന്റെ രീതി. ഓരോ സ്റ്റേജിലും നിശ്ചിത നമ്പർ ആളുകളെ തിരഞ്ഞെടുക്കുന്ന രീതിയാവും അവലംബിക്കുക. നിങ്ങളുടെ സിവിൽ സർവീസ് യാത്രയിലേക്കുള്ള ആദ്യ കാൽവയ്പ്പ് കൂടുതൽ ഉറപ്പുള്ളതാകുവാൻ ജൂൺ 10–ാം തീയതി നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി താഴെയുള്ള ലിങ്കിലൂടെ റജിസ്റ്റർ ചെയ്യാവുന്നതാണ്.
https://www.fortuneias.com/scholarship/
Content Summary : Fortune IAS Academy : Best Civil Service Academy in Kerala