ഉപരിപഠനം ഇന്ത്യയിലോ വിദേശത്തോ അഭികാമ്യം?
Mail This Article
അടുത്തിടെ കൊച്ചിയിൽനിന്നു പുറപ്പെട്ട ഒരു യാത്രാവിമാനത്തിൽ സഹയാത്രികരിൽ ബഹുഭൂരിപക്ഷവും വിദേശ പഠനത്തിനു പോകുന്ന യുവാക്കൾ ആയിരുന്നു എന്ന് ഒരു പ്രശസ്ത സഞ്ചാരി രേഖപ്പെടുത്തുകയുണ്ടായി. ഡിപ്ലോമ മുതൽ ബിരുദ, ബിരുദാനന്തര പഠനം ഉൾപ്പെടെ വിവിധ ശാഖകളിൽ ഉപരിപഠനത്തിനു പോകുന്ന അവരുടെ ലക്ഷ്യം വിദേശത്ത് ഉയർന്ന ജോലി കൂടിയാണ്. ഇന്ന് മിക്കവാറും മലയാളി വീടുകളിൽനിന്നു വിദേശ പഠനത്തിന് പോകുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. എന്നാൽ വമ്പിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് ബാങ്ക് ലോൺ ഉൾപ്പെടെ തരപ്പെടുത്തി വിദേശ പഠനത്തിനു പോകുന്നവരിൽ പലരും ആ നാടുകളിലെ നിയമവ്യവസ്ഥകളും പഠനനിലവാരവും ജോലി സാധ്യതകളും പൂർണമായും മനസ്സിലാക്കിയതിനു ശേഷമാണോ ഈ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത് എന്നതിൽ സംശയമുണ്ട്. ചില പ്രസിദ്ധ യൂണിവേഴ്സിറ്റികളിലെ മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ് പഠനം വളരെ മികച്ചതും നമ്മുടെ നാട്ടിലേതിൽനിന്നു വ്യത്യസ്തവും ശോഭനമായ ഭാവി ഉറപ്പാക്കുന്നതും ആണ്. എന്നാൽ മറ്റു പല മേഖലകളിലെയും സ്ഥിതി വിഭിന്നമാണ്. പ്രത്യേകിച്ച് ഹോട്ടൽ മാനേജ്മെന്റ് പോലുള്ള പഠന മേഖലകൾ.
അതിഥിസൽക്കാരത്തിനു പ്രസിദ്ധമായ നമ്മുടെ നാട്ടിലേക്ക് എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം 120 % വർധനവോടെ 1.88 കോടി വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. നമ്മുടെ ഹോട്ടൽ, ട്രാവൽ, ടൂറിസം മേഖലകളും സാംസ്കാരിക വൈവിധ്യവും പൈതൃകവും എണ്ണമറ്റ വിഭവങ്ങളും എല്ലാം ലോകപ്രസിദ്ധമാണ്. അതിനാൽ ഈ മേഖലയിൽ മികച്ച പ്രഫഷനലുകളുടെ ആവശ്യം അനുദിനം വർധിച്ചുവരികയാണ്. രാജ്യാന്തര നിലവാരമുള്ളതും പ്രമുഖ യൂണിവേഴ്സിറ്റികളുടെയും AICTE പോലുള്ള കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെയും അംഗീകാരത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്നതുമായ നമ്മുടെ ചില ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങൾ രാജ്യാന്തരശ്രദ്ധ നേടി നാടിനു തന്നെ അഭിമാനമായി പ്രവർത്തിച്ചുവരുന്നു. ഇത്തരത്തിൽ ഏറ്റവും പ്രശസ്തമായതും നാലു പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യം ഉള്ളതും ആയ ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനമാണ് മൂന്നാർ കേറ്ററിങ് കോളജ്. ഈ സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനേക വിദ്യാർഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്ത ഹോട്ടൽ ഗ്രൂപ്പുകളിലും ആഡംബര യാത്രക്കപ്പലുകളിലും വിനോദസഞ്ചാര രംഗത്തെ വിവിധ മേഖലകളിലും മാനേജ്മെന്റ് വിദഗ്ധരായും ഷെഫുമാരായും പ്രവർത്തിച്ചുവരുന്നു.
മൂന്നാർ കേറ്ററിങ് കോളിന്റെ മൂന്നാറിലെ ഇന്റർനാഷനൽ ക്യാംപസിലെ സൗകര്യങ്ങൾ ഉയർന്ന സ്റ്റാർ ഹോട്ടലുകളെക്കാൾ മെച്ചമാണ്. സ്വിമ്മിങ് പൂൾ, സോനാ, ജാക്കുസി, ജിംനേഷ്യം, ഹെലിപാഡ്, വിശാലമായ കൺവൻഷൻ സെന്റർ, മികച്ച ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇന്ന് ഇന്ത്യയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിനും അവകാശപ്പെടുവാൻ സാധ്യമല്ല.
വിദേശ പഠനം ക്രെഡിറ്റ് ട്രാൻസ്ഫർ വഴി
വിദേശ പഠനം സ്വപ്നം കാണുന്നവർക്കായി ചുരുങ്ങിയ ചെലവിൽ അതിനുള്ള അതിസുരക്ഷിത കവാടങ്ങൾ മൂന്നാർ കേറ്ററിങ് കോളജ് തുറന്നു തരുന്നു. ഇവിടുത്തെ ദേശീയ നിലവാരത്തിലുള്ള ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ പഠനത്തോടൊപ്പം വിദേശത്തെ പ്രശസ്ത സ്ഥാപനങ്ങളിലെ അംഗീകൃത പ്രോഗ്രാമുകൾ പഠിക്കുവാനും സൗകര്യമുണ്ട്. ഉദാഹരണമായി സ്വിറ്റ്സർലൻഡിലെ ലോകപ്രശസ്തമായ ഹോട്ടൽ ആൻഡ് ടൂറിസം മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (HTMi) മായി സഹകരിച്ച് ഇവിടെ നടത്തുന്ന കോഴ്സ് വഴി അവരുടെ പ്രശസ്തമായ ഡിപ്ലോമയും ഹയർ ഡിപ്ലോമയും ഇരട്ട ഡിഗ്രിയും അനായാസം നേടാം. കൂടാതെ സ്വിറ്റ്സർലൻഡിൽ പോയി ഇന്റേൺഷിപ്പോടുകൂടി ഡിഗ്രി നേടുന്നതിനും അവസരം ഒരുക്കുന്നു. അതുപോലെതന്നെ കാനഡയിലെ പൊതു സർവകലാശാലയായ റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലെ ഉയർന്ന ഡിഗ്രിയും മൂന്നാറിലെ പഠനത്തിന് ശേഷം നേടാം. മൂന്നാർ കേറ്ററിങ് കോളജിൽ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടൂറിസം കോഴ്സിൽ രണ്ടു വർഷത്തെ പഠനം പൂർത്തിയാക്കുന്നവർക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ വഴി മൂന്നും നാലും വർഷങ്ങളിലെ പഠനം കാനഡയിൽ പൂർത്തിയാക്കാം. കൂടാതെ പഠനശേഷം മൂന്നു വർഷത്തെ വർക്ക് പെർമിറ്റ് കൂടി നേടി കാനഡയിൽ പെർമനന്റ് റെസിഡൻസി ലഭിക്കുന്നതിനുള്ള അവസരവും ഇതിനോടൊപ്പം ലഭിക്കുന്നു.
മൂന്നാർ കേറ്ററിങ് കോളജ് - ദുബായ്ക്ക് സമീപം റാസ് അൽ ഖൈമയിൽ
മൂന്നാർ കേറ്ററിങ് കോളജിന്റെ യുഎഇയിലെ റാസൽഖൈമ ക്യാംപസും വിദേശ പഠനവും പരിശീലനവും സ്വപ്നം കാണുന്നവർക്ക് സുരക്ഷിത കേന്ദ്രമാണ്. യുഎഇയിലെ പ്രശസ്ത ഹോട്ടലുകളിലും റിസോർട്ടുകളിലും മൂന്നു മുതൽ ഒൻപതു മാസം വരെ ദീർഘിക്കുന്ന, സ്റ്റൈപൻഡോടു കൂടിയ ഇന്റേൺഷിപ്പും പഠനത്തോടൊപ്പം പരിശീലനവും ലഭിക്കുന്നതോടെ ഈ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളിൽ ഉയർന്ന ജോലി ഉറപ്പാക്കാം.
മൂന്നാർ കേറ്ററിങ് കോളജിന് മൂന്നാറിന് പുറമേ കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള ആധുനിക ക്യാംപസുകളിലും പരിശീലനത്തോടുകൂടിയുള്ള വിവിധ തൊഴിലധിഷ്ഠിത ഹ്രസ്വ-ദീർഘ കാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളും നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
www.munnarcateringcollege.edu.in സന്ദർശിക്കുക.
ഫോൺ: മൂന്നാർ:04868 235000, 94477 76667 കൊച്ചി: 0484 2363030, 94460 93339.
തിരുവനന്തപുരം: 0471 2445333, 94471 26662
ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസിൽ M.Sc. B.Sc. പ്രോഗ്രാമുകൾ
ഇന്ത്യയിലെ തന്നെ മുൻനിര യൂണിവേഴ്സിറ്റി ആയ എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാറിലെ മൗണ്ട് റോയൽ കോളജ് ഈ മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. ഇന്ത്യയിലും വിദേശത്തും വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ഉള്ള നൂതനശാഖയായ ഫുഡ് ടെക്നോളജി, ക്വാളിറ്റി അഷ്വറൻസ് മേഖലകളിൽ നടത്തിവരുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ മൂന്നാർ കേറ്ററിങ് കോളജിന്റെ സഹോദര സ്ഥാപനമായ മൗണ്ട് റോയൽ കോളജിന്റെ പ്രത്യേകതയാണ്. ഇന്ന് ഇന്ത്യയിലും വിദേശത്തും വളരെ ചുരുക്കം സ്ഥാപനങ്ങളിൽ മാത്രം നടത്തിവരുന്ന ഈ വ്യത്യസ്ത പ്രോഗ്രാമുകൾക്കു പുറമേ ഹോട്ടൽ മാനേജ്മെന്റിൽ ബിഎസ്‌സി, ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കളിനറി ആർട്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (MHM) പ്രോഗ്രാമുകളും മൗണ്ട് റോയൽ കോളജിൽ നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
www.mountroyalcollege.edu.in സന്ദർശിക്കുക
ഫോൺ: 04868 249900, 94464 27772
Content Summary : Munnar Catering College - Admissions 2023