സിവിൽ സർവീസ് കട്ട് ഓഫ് മാർക്ക്: യുപിഎസ്‌സിക്ക് നോട്ടിസ്

HIGHLIGHTS
  • നിലവിലുള്ള 33% കട്ട് ഓഫ് 23% ആയി കുറയ്ക്കണമെന്നാണ് ഒരാവശ്യം.
  • പേപ്പർ 2 വീണ്ടും നടത്താൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
upsc-main
Representational Image. Photo: iStock/ lakshmiprasad S
SHARE

ന്യൂഡൽഹി ∙ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിലെ പാർട്ട് രണ്ടിന്റെ (സി–സാറ്റ്) കട്ട് ഓഫ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ യുപിഎസ്‌സിക്കു നോട്ടിസ് അയച്ചു. ഈ വർഷത്തെ പ്രിലിമിനറി പരീക്ഷ കഴിഞ്ഞയാഴ്ചയാണു നടന്നത്. പാർട്ട് 2 കഠിനമായിരുന്നുവെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.  

Read Also : ഡിസൈനിങ് അഭിരുചിയുള്ളവര്‍ക്ക് ജോലിസാധ്യത ഉറപ്പു നൽകുന്ന കോഴ്സ് പഠിച്ചാലോ

ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് ഹർജി പരിഗണിക്കും. നിലവിലുള്ള 33% കട്ട് ഓഫ് 23% ആയി കുറയ്ക്കണമെന്നാണ് ഒരാവശ്യം. പേപ്പർ 2 വീണ്ടും നടത്താൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

എംബിഎ പ്രവേശനത്തിനുള്ള ക്യാറ്റ്, ഐഐടി പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷകളുടെ മാതൃകയിലാണു സി–സാറ്റ് ചോദ്യങ്ങളെന്നു ഹർജിയിൽ പറയുന്നു. പരീക്ഷാർഥികളുടെ പൊതുവായ അഭിരുചി പരിശോധിക്കാൻ വേണ്ടി മാത്രമാണു സി–സാറ്റെന്നും 10–ാം ക്ലാസിലെ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കിയാണു ചോദ്യങ്ങളെന്നു സിലബസിൽ പറയുന്നുവെങ്കിലും ഓരോ വർഷവും കാഠിന്യം വർധിച്ചു വരുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Content Summary : UPSC Civil Services Exam 2023: Plea seeks review of CSAT cut-off criteria

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS