ADVERTISEMENT
hollilander-study-abroad-consultancy-image-one-revised

ഏറ്റവും ഒടുവിലായി നേടിയ വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ്, ഇംഗ്ലിഷ് പരിജ്ഞാനം അളക്കുന്നതിനുള്ള ടെസ്റ്റിന്‍റെ സ്കോര്‍, പാസ്പോര്‍ട്ടിന്‍റെ കോപ്പി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഓതറൈസേഷന്‍ ലെറ്റര്‍. ഈ അഞ്ച് രേഖകള്‍ കയ്യിലുണ്ടെങ്കില്‍ വിദ്യാര്‍ഥി ആഗ്രഹിക്കുന്ന കോളജില്‍ത്തന്നെ പ്രവേശനം എളുപ്പം ലഭ്യമാക്കാന്‍ ഹോളിലാന്‍ഡര്‍ കണ്‍സൽറ്റന്‍സി സഹായിക്കും. ലോകമെമ്പാടുമുള്ള കോളജുകളും സര്‍വകലാശാലകളുമായി ഹോളിലാന്‍ഡറിനുള്ള വിപുലമായ സഹകരണവും പങ്കാളിത്തവും ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നു. 

ഒന്നര ദശകം നീളുന്ന വിശ്വാസ്യത
ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ഥിയുടെയും ആവശ്യങ്ങളും സ്വപ്നങ്ങളും വ്യത്യസ്തമാണ്. ഈ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുസരിച്ച് അവര്‍ക്ക് കൃത്യമായി യോജിക്കുന്ന കോഴ്സും സര്‍വകലാശാലയും തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ കണ്‍സൽറ്റന്‍സിയാണ് ഹോളിലാന്‍ഡര്‍ സ്റ്റഡി എബ്രോഡ് കണ്‍സൽറ്റന്‍സി പ്രൈവറ്റ് ലിമിറ്റഡ്. 2008ല്‍ അയര്‍ലന്‍ഡിലെ കൗണ്ടി വിക് ലോ ആസ്ഥാനമായി ആരംഭിച്ച ഹോളിലാന്‍ഡര്‍ നിരവധി വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കും തൊഴില്‍ സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കിയ സ്ഥാപനമാണ്. ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനും സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററുമായ ഗോഡ്‌വിൻ പോളാണ് ഹോളിലാന്‍ഡര്‍ സ്റ്റഡി എബ്രോഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. കേരളത്തിൽ ഉടനീളം സേവനങ്ങൾ ലഭ്യമാക്കുന്ന ഹോളിലാൻഡറിന്റെ കേരള ബ്രാഞ്ച് ഒാഫിസ് കോട്ടയത്താണ്.


എട്ട് രാജ്യങ്ങളിലെ 148 സര്‍വകലാശാലകളിലായി 820 ലധികം വിദ്യാര്‍ഥികള്‍ അവരുടെ ഉന്നതവിദ്യാഭ്യാസ മോഹങ്ങള്‍ ഹോളിലാന്‍ഡറിലൂടെ പൂവണിയിച്ചു. 2487 ഇമിഗ്രേഷനുകളും ഏജന്‍സി വഴി ഇക്കാലയളവില്‍ നടന്നു. അയര്‍ലന്‍ഡ്, യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജര്‍മനി, ന്യൂസീലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പഠനാവസരങ്ങളെയും സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഹോളിലാന്‍ഡര്‍ നല്‍കുന്നു. ഏറ്റവും ഉയര്‍ന്ന വീസ വിജയനിരക്കുള്ള ഹോളിലാന്‍ഡര്‍ വിദേശത്തെ സര്‍വകലാശാലാ പ്രതിനിധികളുമായി നേരിട്ടുള്ള അഭിമുഖങ്ങളും സംഘടിപ്പിക്കുന്നു. 

hollilander-study-abroad-consultancy-image-two-revised

വൈവിധ്യമാര്‍ന്ന സേവനങ്ങള്‍
സ്റ്റുഡന്‍റ് പ്രൊഫൈലിങ്, പഠന കോഴ്സും സര്‍വകലാശാലയും തിരഞ്ഞെടുക്കല്‍, സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് കൗണ്‍സിലിങ്, സ്കോളര്‍ഷിപ്പുകള്‍, അപേക്ഷ സമര്‍പ്പണത്തിനും റിവ്യൂവിനുമുള്ള സഹായം, യാത്രയ്ക്കും താമസത്തിനുമുള്ള മാര്‍ഗനിര്‍ദ്ദേശം, വീസ അപേക്ഷയ്ക്കുള്ള സഹായം, വിദ്യാഭ്യാസ ലോണ്‍ എടുക്കുന്നതിനുള്ള സഹായം, സൗജന്യ ഐഇഎല്‍ടിഎസ് ഡെമോ ക്ലാസ് എന്നിങ്ങനെ വൈവിധ്യമാർന്ന സേവനങ്ങളാണ് ഹോളിലാന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഏറ്റവും കൃത്യതയോടെയും പ്രഫഷനല്‍ മികവോടെയും ലഭിക്കുന്ന ഇത്തരം സേവനങ്ങള്‍ വിദേശത്തേക്കുള്ള കുടിയേറ്റം ലളിതമാക്കും. രാജ്യാന്തര സര്‍വകലാശാലകളില്‍ പരിശീലനം ലഭിച്ചവരും അനുഭവസമ്പന്നരുമായ കൗണ്‍സിലര്‍മാരുടെ സേവനമാണ് ഇവിടെ ഓരോ വിദ്യാര്‍ഥിക്കും ലഭിക്കുന്നത്. 

ഓരോ ചുവടിലും നിങ്ങള്‍ക്കൊപ്പം
ഹോളിലാന്‍ഡറിന്‍റെ ഒാഫിസ് അയർലൻഡിലായതിനാൽ മികച്ച യൂണിവേഴ്സിറ്റികളുടെ അധികൃതരുമായി അക്കാദമിക ബന്ധങ്ങളുണ്ട്. അതുകൊണ്ട് പ്രോസസിങ് ഫീ ഇനത്തിൽ വിദ്യാർഥികൾക്ക് ഇളവു ലഭിക്കുന്നു. വിദേശവിദ്യാഭ്യാസ രംഗത്തുള്ള വർഷങ്ങളുടെ അനുഭവപരിചയം മൂലം ലോകോത്തര യൂണിവേഴ്സിറ്റികളിൽനിന്ന് വിദ്യാർഥികൾക്ക് വേഗത്തിൽ ഒാഫർ ലെറ്റർ ലഭ്യമാക്കാൻ സാധിക്കുന്നു. വിദേശപഠനം, വിദേശ ജോലി തുടങ്ങിയ സ്വപ്നങ്ങളുമായി ഇവിടെയെത്തുന്ന വ്യക്തികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി ഓരോ ചുവടിലും ഹോളിലാന്‍ഡര്‍ കൂടെയുണ്ട്. അനുയോജ്യമായ കോഴ്സ്, രാജ്യം, സര്‍വകലാശാല എന്നിവ കണ്ടെത്തുന്നതില്‍ ആരംഭിക്കുന്ന ഈ പ്രക്രിയയില്‍ നിരവധി കടമ്പകള്‍ ഓരോ വിദ്യാര്‍ഥിയും താണ്ടേണ്ടതുണ്ട്. കോഴ്സ് കൗണ്‍സിലിങ്, അപേക്ഷ നല്‍കല്‍, സ്കോളര്‍ഷിപ്പുകള്‍ കണ്ടെത്തല്‍, വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കല്‍, കോഴ്സിനുള്ള ധനസമാഹരണം, ഡോക്യുമെന്‍റേഷന്‍, ഫീസ് അടയ്ക്കല്‍, യാത്രയ്ക്ക് മുന്‍പുള്ള ഓറിയന്‍റേഷന്‍, യാത്ര, വിദേശരാജ്യത്തെ താമസം, ട്രാവല്‍ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിങ്ങനെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ട ഓരോ കാര്യത്തിനും ഹോളിലാന്‍ഡറിന്‍റെ സഹായവും വിദഗ്ധ മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഒപ്പമുണ്ടാകും. വിദേശ സര്‍വകലാശാലയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ച ഉടന്‍ പോകുന്ന രാജ്യത്തിന്‍റെ ആവശ്യകതകള്‍ അനുസരിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കണ്‍സൽറ്റന്‍സി ലഭ്യമാക്കും. വിദേശത്ത് എത്തുമ്പോഴുള്ള എയര്‍പോര്‍ട്ട് പിക്കപ്പ്, പാര്‍ട്ട് ടൈം ജോലി കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങളിലും എല്ലാ സഹായവും കണ്‍സൽറ്റന്‍സി ഉറപ്പാക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Hollilander STUDY ABROAD CONSULTANCY, Third floor Kosamattam Building,
Near KSRTC Bus Station, Kottayam, Kerala 686001 Phone: +91 481 2580353Email: info@hollilander.com 

Content Summary : Hollilander Study Abroad Consultancy - Study Abroad with the experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com