ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെൻഡർ നീതിയിലൂന്നിയ ‘സഹവർത്തക സംസ്കാരം’ പ്രതിഫലിക്കണമെന്നും ‘സഹവർത്തിത പഠനരീതി’ പരിപോഷിപ്പിക്കണമെന്നും പാഠ്യപദ്ധതി പരിഷ്കരണത്തിയുള്ള ചട്ടക്കൂടിന്റെ കരടിൽ നിർദേശം. 

Read Also : 5 കോടിരൂപയുടെ ഗവേഷണ സ്കോളർഷിപ് സ്വന്തമാക്കി ഡോ. ജൂണ സത്യൻ

പാഠ്യപദ്ധതി, പഠന പ്രവർത്തനം എന്നിവ നിരന്തരമായി ജെൻഡർ ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്നും കരിക്കുലം കോർ കമ്മിറ്റിയിൽ അവതരിപ്പിച്ച കരടിൽ നിർദേശിക്കുന്നു. ജെൻഡർ വിവേചനം പ്രതിഫലിക്കുന്ന പ്രയോഗങ്ങളും പാഠഭാഗങ്ങളും പൂർണമായും ഒഴിവാക്കും. സ്കൂളുകളുടെ ഗുണനിലവാര പരിശോധനയിൽ ജെൻഡർ ഓഡിറ്റിങ് ഒരു ഘടകമാകണമെന്നും പറയുന്നുണ്ട്.

 

‘കുട്ടികളിൽ വിശകലാനാത്മകവും വിമർശനാത്മകവുമായി ചിന്ത വളർത്തുന്നതാകണം ശാസ്ത്ര വിദ്യാഭ്യാസം. ശാസ്ത്രപദങ്ങൾ മലയാളവൽക്കരിക്കുന്നതിനു പകരം രാജ്യാന്തര തലത്തിൽ ഉപയോഗിക്കുന്ന രീതിയിൽ തന്നെ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ശേഷം വിശദീകരണം മലയാളത്തിൽ നൽകിയാൽ മതിയാകും. തൊഴിൽവിദ്യാഭ്യാസം ഒൻപതാം ക്ലാസിൽ ആരംഭിക്കണം. രക്ഷാകർതൃ ബോധവൽക്കരണ വിദ്യാഭ്യാസവും നടപ്പാക്കണം’– കരടിൽ നിർദേശിക്കുന്നു.

 

പാഠ്യപദ്ധതി പരിഷ്ക്കരിക്കുമ്പോഴുള്ള സമീപനം എങ്ങനെയായിരിക്കണമെന്നു വ്യക്തമാക്കുന്നതാണ് ചട്ടക്കൂട്. ചർച്ചകളുടെ അടിസ്ഥാനത്തിൽ എസ്‌സിഇആർടി രൂപം നൽകിയ കരട് ഭരണ കക്ഷിയുടെ രാഷ്ട്രീയ വായനയ്ക്കു ശേഷം ഇന്നലെയാണ് പാഠ്യപദ്ധതി കോർ കമ്മിറ്റിയിൽ അവതരിപ്പിച്ചത്. ഈമാസം 10 വരെ കോർ കമ്മിറ്റിക്ക് അഭിപ്രായങ്ങൾ അറിയിക്കാം. തുടർന്ന് അന്തിമ ചട്ടക്കൂട് പ്രകാശനം ചെയ്യും. കരടിൽ ഇനി കാര്യമായ മാറ്റത്തിനു സാധ്യതയില്ല.

 

Content Summary : Draft curriculum framework uses gender justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com