ADVERTISEMENT

ന്യൂഡൽഹി ∙ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങളിലും മറ്റും ഉപരിപഠനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷ ‘ഗേറ്റ്’ (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) 2024 ഫെബ്രുവരി 3,4,10,11 തീയതികളിൽ നടക്കും. മാർച്ച് 16നു ഫലം പ്രഖ്യാപിക്കും. 3 വർഷമാണ് സ്കോർ കാലാവധി. പ്രമുഖ പൊതുമേഖലാസ്‌ഥാപനങ്ങളിൽ ജോലിക്കും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്.

Read Also : ബിരുദാനന്തര ബിരുദം യുഎസിൽ ചെയ്യാനാണോ ആഗ്രഹം?; പ്രവേശനം നേടും മുൻപ് അറിയണം ചിലത്

ഈ മാസം 24 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 29 വരെ ലേറ്റ് ഫീ കൂടാതെയും ഒക്ടോബർ 13 വരെ ലേറ്റ് ഫീയോടെയും അപേക്ഷിക്കാമെന്ന് പരീക്ഷച്ചുമതലയുള്ള ഐഐഎസ്‌സി ബെംഗളൂരു അറിയിച്ചു. നവംബർ 7 മുതൽ 11 വരെ അപേക്ഷയിൽ വേണ്ട തിരുത്തലുകൾ വരുത്താം. അഡ്മിറ്റ് കാർഡ് ജനുവരി മൂന്നിനു ഡൗൺലോഡ് ചെയ്യാം.

 

പുതുതായി ഉൾപ്പെടുത്തിയ ‘ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉൾപ്പെടെ മൊത്തം 30 പേപ്പറുകളിൽ പരീക്ഷ നടത്തും. എൻജിനീയറിങ് വിഷയങ്ങൾക്കു പുറമേ കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവയുമുണ്ട്. ഒരാൾക്കു പരമാവധി 2 പേപ്പറുകൾ എഴുതാം. ഒന്നാം ചോയ്സായി തിരഞ്ഞെടുക്കുന്ന പേപ്പർ അനുസരിച്ച് രണ്ടാം ചോയ്സായി എഴുതാവുന്ന പേപ്പറുകളുടെ പട്ടിക സൈറ്റിലുണ്ട്. gate2024.iisc.ac.in

 

Content Summary : GATE 2024 Exam To Begin From February 3 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com