ADVERTISEMENT

ചോദ്യം: ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. മാസ്റ്റേഴ്സ് പഠനത്തിന് യുഎസിലെ മികച്ച സ്ഥാപനങ്ങൾ ഏതെല്ലാമാണ് ? പ്രവേശനത്തിന് എങ്ങനെ ഒരുങ്ങണം ?

 

 ഡിവിൻ

Read Also : 1.25 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കിയതിങ്ങനെ; വിജയരഹസ്യം പങ്കുവച്ച് ധനൂപ്

ഉത്തരം: ടൈംസ് ഹയർ എജ്യുക്കേഷൻ, ക്യുഎസ് എന്നിവയുടെ ലോക റാങ്കിങ്ങുകളിൽ ആദ്യ ഇരുപതിൽ യഥാക്രമം പന്ത്രണ്ടും പത്തുംവീതം സർവകലാശാലകൾ യുഎസിലേതാണ്. അപേക്ഷകരുടെ അക്കാദമിക ചരിത്രം, പഠന നിലവാരം, ജിആർഇ സ്കോർ, അപേക്ഷയ്ക്കൊപ്പം നാം സമർപ്പിക്കേണ്ട സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ് (SOP), നമ്മുടെ അധ്യാപകർ തരേണ്ട ലെറ്റേഴ്സ് ഓഫ് റെക്കമെൻഡേഷൻ തുടങ്ങിയവ വിലയിരുത്തിയാകും പ്രവേശനം.

 

യുഎസിലെ മാസ്റ്റേഴ്സ് പ്രോഗ്രാമുകളെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ എന്നാണ് പറയുന്നത്. എം.ടെക്, എംഎസ്‌സി പ്രോഗ്രാമുകളെ പൊതുവേ എംഎസ് പ്രോഗ്രാമുകൾ എന്നു പറയുന്നു. ഏറ്റവും മികച്ച സർവകലാശാലകളിലേക്കു മാത്രമായി അപേക്ഷകൾ ചുരുക്കരുത്. റാങ്കിങ്ങിൽ അൽപം താഴെയുള്ള സ്ഥാപനങ്ങളും തിരഞ്ഞെടുക്കണം. സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽനിന്ന് ആവശ്യമായ യോഗ്യതകൾ, അഭിമുഖീകരിക്കേണ്ട അഭിരുചി, ഭാഷാ പരീക്ഷകൾ, അവയിൽ ആവശ്യമായ സ്കോർ തുടങ്ങിയവ മനസ്സിലാക്കാം. എല്ലാ സർവകലാശാലകളും ജിആർഇ നിഷ്കർഷിക്കുന്നുണ്ടാവില്ല.

 

ഏതൊക്കെ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കണം എന്നു തീരുമാനിക്കാൻ നേരത്തേ സൂചിപ്പിച്ച റാങ്കിങ് പട്ടികകൾക്കു പുറമേ ആശ്രയിക്കാവുന്ന ചില സൈറ്റുകളാണ് www.usnews.com, www.webometrics.info തുടങ്ങിയവ. ഫീസ്, സ്ഥാപനത്തിന്റെ മികവ്, പ്രവേശന സാധ്യത, സ്കോളർഷിപ് ലഭ്യത എന്നിവ പരിഗണിച്ച് ഏതാനും സർവകലാശാലകളുടെ പട്ടികയുണ്ടാക്കാം. ഡിപ്പാർട്മെന്റ് ഡീൻ / പ്രഫസറുമായി ആശയവിനിമയം നടത്തി പ്രോഗ്രാമിനെക്കുറിച്ചും പ്രവേശന സാധ്യതയെക്കുറിച്ചും കൂടുതലറിയാം. സമാന്തരമായി ജിആർഇ പരീക്ഷയ്ക്കുള്ള തയാറെടുപ്പും നടത്താം.

Read Also : ഒന്നിലധികം ഒന്നാംറാങ്കുകളോടെ 5 മെയിൻ ലിസ്റ്റുകളിൽ ഇടംപിടിച്ച് ജോയൽ

കോഴ്സ് തുടങ്ങുന്നതിന് ഏതാണ്ട് ഒരു വർഷം മുൻപു മുതൽ തന്നെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നതുകൊണ്ട് എൻജിനീയറിങ് ബിരുദ പഠനത്തിന്റെ മൂന്നാം വർഷം തന്നെ ഒരുക്കങ്ങൾ ആരംഭിക്കുന്നതാവും നല്ലത്. ജിആർഇ സ്കോറിന് 5 വർഷം വരെ സാധുതയുള്ളതിനാൽ തുടർന്നുള്ള വർഷങ്ങളിലും സ്കോർ പ്രയോജനപ്പെടുത്താം.

 

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനു യുഎസിലും മറ്റു രാജ്യങ്ങളിലുമുള്ള ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഇവ: മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT), സ്റ്റാൻഫഡ്, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ബെർക്കിലി (UCB), എൻടിയു സിംഗപ്പൂർ, ഇടിഎച്ച് സൂറിക് (സ്വിറ്റ്സർലൻഡ്), കേംബ്രിജ്, ഹാർവഡ്, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (NUS), ഓക്സ്ഫഡ്, ഇപിഎഫ്എൽ ലോസാൻ (സ്വിറ്റ്സർലൻഡ്).

 

Content Summary : To Know About Postgraduate Degree Programs in the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com