ADVERTISEMENT

കണ്ണൂർ ∙ ഭിന്നശേഷിക്കുട്ടികൾക്കായി സംസ്ഥാനത്ത് ആദ്യ ബഡ്സ് ദിനം ഇന്ന് ആചരിക്കാനിരിക്കെ, വേണ്ടത്ര അധ്യാപകരില്ലാതെ ബഡ്സ് സ്കൂളുകൾ പ്രതിസന്ധിയിൽ. ആവശ്യമുള്ളതിന്റെ മൂന്നിലൊന്നു പേരേ ഇപ്പോഴുള്ളൂ. സംസ്ഥാനത്തു 359 ബഡ്സ് സ്കൂളുകളിലായി 11,642 വിദ്യാർഥികളാണുള്ളത്. 

Read Also : സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗിക അതിക്രമം ബോധവൽക്കരണം ഉൾപ്പെടുത്തും

അധ്യാപക വിദ്യാർഥി അനുപാതം 1:8 ആയിരിക്കണമെന്നാണു വ്യവസ്ഥ. അങ്ങനെയെങ്കിൽ 1455 അധ്യാപകർ വേണം. ഉള്ളത് 495 പേർ മാത്രം; 960 പേരുടെ കുറവ്. ബഡ്സ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളതു മലപ്പുറത്താണ്; 61 സ്കൂളുകളിലായി 2288 പേർ. ഇവിടെ മാത്രം 206 അധ്യാപകരുടെ കുറവുണ്ട്.  ഏറ്റവും കുറവു വിദ്യാർഥികൾ ഇടുക്കിയിലാണ്; 3 സ്കൂളുകളിലായി 101 പേർ. ഇവിടെ ആകെയുള്ളത് 3 അധ്യാപകർ മാത്രം.

 

 

സെൻസസും കണക്കാ !

 

സംസ്ഥാനത്തു ഭിന്നശേഷിക്കാരുടെ സെൻസസ് നടത്തിയിട്ട് 8 വർഷമാകുന്നു. അവസാനം സെൻസസ് നടത്തിയ 2015ൽ സംസ്ഥാനത്ത് 7,93,937 ഭിന്നശേഷിക്കാരുണ്ടെന്നു കണ്ടെത്തി. ഇതിൽ 3 ലക്ഷത്തോളവും കുട്ടികളാണ്. 5 വർഷത്തിനു ശേഷം വീണ്ടും സെൻസസ് നടത്തണമെന്നു ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.

 

Content Summary : Buds schools face a crisis without enough teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com