ADVERTISEMENT

കാലടി∙ ഈ 7 പേരും ചരിത്രപ്പടവുകൾ കയറുകയാണ്. ശബ്ദമില്ലാത്ത ലോകമാണിവരുടേത്. എന്നാൽ ‘ഡ്രോണി’ന്റെ ആധുനിക സാങ്കേതിക മാർഗങ്ങളിലൂടെ സാധ്യതകളുടെ ലോകത്തേക്ക് അവർ നിശബ്ദരായി നടന്നടുക്കുന്നു.

Read Also : കണക്കിനെ പേടിച്ച് പുസ്തകം പൂട്ടണ്ട, ഇഷ്ടം കൂടാം മാത്‌സ് ലാബിലൂടെ : അധ്യാപകർ പറയുന്നു

ജയ്സൻ ജോയ്, ജിതിൻ ജോയ്, ആഷിൻ പോൾ, നിഖിൽ പോൾസൻ, മുഹമ്മദ് റൗഫ്, ജസ്റ്റിൻ ജയിംസ്, അനന്തകൃഷ്ണൻ– മാണിക്യമംഗലം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ഡഫിലെ ഡ്രോൺ പരിശീലനം നേടുന്ന വിദ്യാർഥികളാണ് ഇവർ. രാജ്യത്ത് ആദ്യമായാണു മൂക– ബധിരർക്ക് ഔദ്യോഗികമായി ഡ്രോൺ പരിശീലനം നൽകുന്നതെന്നു ഡ്രോൺ ട്രെയ്നിങ് അക്കാദമി ‘ആമോസ് എയ്റോടെക്കി’ന്റെ സാരഥി ക്യാപ്റ്റൻ എം.ജെ. അഗസ്റ്റിൻ വിനോദ് പറഞ്ഞു. 

 

ലോകത്തു മറ്റെവിടെയും സ്പെഷൽ വിഭാഗം വിദ്യാർഥികൾക്കു ഡ്രോൺ പരിശീലനം നൽകിയതായി അറിവില്ല. പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നതോടെ ഇവർ രാജ്യത്ത് ആദ്യമായി ഡ്രോൺ നിയന്ത്രിക്കുന്നതിനു ലൈസൻസുള്ള മൂക– ബധിരർ ആകും. സെന്റ് ക്ലെയർ സ്കൂളിൽ‍ ആദ്യമായാണു കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ഡ്രോൺ പരിശീലന കോഴ്സ് ആരംഭിച്ചത്. 3 മാസത്തെ കോഴ്സാണിത്. കോഴ്സ് കഴിഞ്ഞാൽ 2 മാസത്തെ ഇന്റേൺഷിപ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കിയാൽ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. 

Read Also : പഠനത്തിൽ സമർഥരാണോ?; സാമ്പത്തികശേഷി പ്രശ്നമല്ല, വിശദമായറിയാം കോഴ്സുകളെക്കുറിച്ച്

ആമോസ് എയ്റോടെക്കാണു ഡ്രോൺ പരിശീലന കോഴ്സ് അവതരിപ്പിച്ചത്. സ്കൂളിലെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്ന് ഇതിനു താൽപര്യമുള്ളവരെ തിരഞ്ഞെടുത്തു. സെന്റ് ക്ലെയറിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിവരാണ് ഇവർ 7 പേരും. ഇതിൽ 5 പേർ മറ്റു വിദ്യാലയങ്ങളിൽനിന്നു ബിരുദം നേടി. ഡ്രോൺ പരിശീലനത്തിന്റെ തുടക്കത്തിൽ അവ്യക്തതയായിരുന്നു വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും സ്കൂൾ‍ അധികൃതർക്കും. പഠനം മുന്നേറിയതോടെ എല്ലാവർക്കും ആവേശമായി. വിദ്യാർഥികൾ ഇപ്പോൾ ഒരു ദിവസം പോലും മുടങ്ങാതെ ക്ലാസിൽ പങ്കെടുക്കുന്നു. 

Read Also : ടീം ലീഡർ പോസ്റ്റ് ആണോ ലക്ഷ്യം?; വളർത്താം 6 കഴിവുകൾ...

ദിവസവും രാവിലെ മുതൽ ഉച്ച വരെ ക്ലാസുണ്ട്.  ആമോസ് എയ്റോസ്പേസ് സാരഥികളിൽ ഒരാളും അഗസ്റ്റിൻ വിനോദിന്റെ ഭാര്യയും ബദരിനാഥ് സ്വദശിനിയുമായ സ്ക്വാഡ്രൻ ലീഡർ വർഷ കുക്കറേത്തിയാണു പരിശീലക. സിവിൽ ഏവിയേഷൻ വകുപ്പിന്റെ അംഗീകൃത ഡ്രോൺ ട്രെയ്നറാണ് ഇവർ. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഭയ വിദ്യാർഥികൾക്കു ആംഗ്യ ഭാഷയിലൂടെ മൊഴിമാറ്റം നൽകുന്നു. ഡ്രോൺ പറപ്പിക്കലിൽ മാത്രമല്ല അവയുടെ അറ്റകുറ്റപ്പണിയും പഠിപ്പിക്കുന്നു. ഇന്ത്യൻ‍ എയർഫോഴ്സിൽ‍‍ നിന്നു വിരമിച്ചവരാണു എം.ജെ. അഗസ്റ്റിൻ വിനോദും വർഷയും. വിവിധ ഉദ്ദേശ്യ ഡ്രോണുകൾ ഇവർ നിർമിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നു.

 

Content Summary : Silent Steps to Success: These 7 Students Rewrite History in Drone Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com