ADVERTISEMENT

സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കായി പിഎസ്‌സി നടത്തുന്ന യൂണിവേഴ്സിറ്റി എൽജിഎസ് പ്രിലിമിനറി പരീക്ഷയുടെ നാലാം ഘട്ടവും പൂർത്തിയായി. നിപ്പ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ ഉദ്യോഗാർഥി കളുടെ പരീക്ഷ നീട്ടിവച്ചിരുന്നു. അത് ഉടൻ നടക്കും. ഉദ്യോഗാർഥികളുടെ എണ്ണക്കൂടുതലിന്റെ പേരിൽ ഒരേ പരീക്ഷ പല ഘട്ടങ്ങളായി നടത്തി ഉദ്യോഗാർഥികളോടു ചെയ്യുന്ന കടുത്ത അനീതി ഈ പരീക്ഷയിലും ആവർത്തിച്ചു.

Read Also : കുത്തുവാക്കുകൾ പ്രചോദനമാക്കി റാങ്കുകൾ വാരിക്കൂട്ടി അമൽ; എസ്ഐ പരീക്ഷയിൽ 4–ാം റാങ്ക്

മറ്റു മൂന്നു ഘട്ടത്തിൽ പരീക്ഷ എഴുതിയ വരെ അപേക്ഷിച്ച് നാലാം ഘട്ടക്കാർക്ക് പരീക്ഷ വളരെ എളുപ്പമായിരുന്നു .പിഎസ്‌സിയുടെ സ്റ്റാൻഡേർഡൈസേഷൻ, നോർമലൈസേഷൻ പ്രക്രിയകൾ പൂർത്തിയാകുമ്പോൾ ചില ഘട്ടക്കാർ കൂട്ടത്തോടെ പുറത്താകാനുള്ള സാധ്യത ഈ പരീക്ഷയിലും നിലനിൽക്കുന്നു. തുടർച്ചയായി ഉദ്യോഗാർഥികളോട് പിഎസ്‌സി ഈ അനീതി കാണിക്കുന്നത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല.

Read Also : വിലപേശി ഉറപ്പിക്കാം മികച്ച ശമ്പളം; ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ മുഷിപ്പിക്കാതെ

നാലാംഘട്ട പരീക്ഷ മറ്റു പരീക്ഷകളെ അപേക്ഷിച്ചു വളരെ എളുപ്പമായിരുന്നു. ശരാശരി ഉദ്യോഗാർഥിക്ക് പോലും 75-80 മാർക്ക് നേടാൻ പ്രയാസമില്ല. ചോദ്യങ്ങളിലെ ചില അപാകതകൾ ഈ പരീക്ഷയിൽ മുഴച്ചു നിന്നു. പരിസ്ഥിതി ദിനത്തെക്കുറിച്ച് രണ്ടുതവണ ചോദ്യങ്ങൾ ഉണ്ടായി; പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു എന്ന ചോദ്യവും പൂർണമായും ശരിയല്ല. ഇത്തരം എല്ലാ നദികളും അറബിക്കടലിൽ പതിക്കുന്നില്ല. ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിലാക്കി തെറ്റിദ്ധാരണ യിലേക്ക് നയിക്കുക എന്ന രീതി ഈ പരീക്ഷയിലും ചോദ്യകർത്താവ് ഉപയോഗിച്ചിട്ടുണ്ട്.

 

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന കോടതി ഏത് ചോദ്യത്തിന് പലരും സുപ്രീം കോടതി എന്ന് ഉത്തരം എഴുതി. ഇന്ത്യ എന്നും പരമോന്നത കോടതി എന്നും കണ്ടപ്പോൾ പലരും സുപ്രീം കോടതി എന്ന ഉത്തരത്തിലേക്ക് ചാടി വീണു. ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിൽ ആക്കി തെറ്റ് ഉത്തരത്തിലേക്കു വീഴ്ത്താൻ ഇത്തരം ചോദ്യങ്ങൾ പതിവാണ്. ചോദ്യം വായിച്ചശേഷം രണ്ടു സെക്കൻഡ് എങ്കിലും ആലോചിച്ചുവേണം ഉത്തരത്തിലെത്താൻ. ആദ്യ ഓപ്ഷൻ ആയി ശരിയെന്ന് തോന്നുന്ന ഉത്തരം നൽകുന്ന രീതിയും ഉണ്ട്. അതാണ് ഉത്തരം എന്നു കരുതി ഉദ്യോഗാർഥി പെട്ടെന്ന് ഉത്തരം കറുപ്പിക്കുകയും നെഗറ്റീവ് മാർക്കിലേക്ക് വീഴുകയും ചെയ്യും. എന്നാൽ കൂടുതൽ ശരിയായ ഉത്തരം 'സി' യോ 'ഡി' യോ ഓപ്ഷൻ ആയി നൽകിയിട്ടുണ്ടാകും. ഉത്തരം എഴുതുന്നതിനുമുൻപ് ഒന്നാലോചിക്കണമെന്നു പറയുന്നത് ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കാനാണ്.

Read Also : പുതിയ നഴ്സിങ് കോളജുകളിൽ ഇക്കൊല്ലം തന്നെ പ്രവേശനം

ഇത്തവണത്തെ പരീക്ഷയിലെ കണക്ക് ഭാഗമൊന്നും ഉദ്യോഗാർഥികളെ ഒട്ടും ബുദ്ധിമുട്ടിച്ചിട്ടില്ല. പഠിച്ചവർക്ക് 20ൽ 19 മാർക്ക് വരെ വാങ്ങാൻ പ്രയാസവുമുണ്ടായില്ല.ആറോ ഏഴോ ചോദ്യങ്ങൾ ഒഴിവാക്കിയാലും ശരാശരി ഉദ്യോഗാർഥിക്ക് 75 - 80 മാർക്കു നേടാം. ഇതുവരെ പ്രിലിംസ് പരീക്ഷകൾ എഴുതിക്കഴിഞ്ഞ ഉദ്യോഗാർഥികൾക്കു പരീക്ഷാഫലം വരുന്നതിനുമുൻപുതന്നെ യൂണിവേഴ്സിറ്റി എൽജിഎസ് മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കാം.

 

Content Summary : Injustice Continues in University LGS Preliminary Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com