ADVERTISEMENT

തിരുവനന്തപുരം ∙ എസ്‌സി, എസ്ടി വിദ്യാർഥികൾക്കു വിദേശപഠനത്തിനുള്ള ഉന്നതി സ്കോളർഷിപ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. ഇക്കൊല്ലം 310 വിദ്യാർഥികൾക്ക് അവസരമുണ്ട്. 

Read Also : യുജിസി–നെറ്റ് ഡിസംബർ 6 മുതൽ 22 വരെ

അർഹതയുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് മികച്ച വിദേശ സർവകലാശാലകളിൽ അഡ്മിഷൻ ലഭ്യമാക്കുന്ന ചുമതല സർക്കാർ ഏജൻസിയായ ഒഡെപെക്കിനാണ്. പെൺകുട്ടികൾ, ശാരീരിക വെല്ലുവിളിയുള്ളവർ, ഏകരക്ഷിതാവുള്ള കുട്ടികൾ എന്നിവർക്കു മുൻഗണന നൽകും. വാർഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പുണ്ട്. 

Read Also : ജിആർഇ പരീക്ഷ പുതിയ ഫോർമാറ്റിൽ; സമയം ഏതാണ്ടു പകുതിയാക്കി; മാറ്റം പ്രാബല്യത്തിൽ

10 പട്ടികവർഗ വിദ്യാർഥികൾക്കും 25 പട്ടികജാതി വിദ്യാർഥികൾക്കും പലിശരഹിത വിദ്യാഭ്യാസ വായ്പയും ലഭ്യമാക്കും. വിദേശത്തു വിദ്യാർഥികൾ പറ്റിക്കപ്പെടാതിരിക്കാൻ വേണ്ട മാർഗനിർദേശങ്ങളും ഒഡെപെക് നൽകും. വീസ, വിമാനടിക്കറ്റ്, കോളജ് ഫീസ് ഉൾപ്പെടെയുള്ളവ ഒഡെപെക്കിന്റെ മേൽനോട്ടത്തിലാക്കും. 

 

ആദ്യവർഷ പഠനം വിലയിരുത്തി പട്ടികവിഭാഗ വകുപ്പുകളിൽ റിപ്പോർട്ട് നൽകണം. സ്കോളർഷിപ് ലഭിക്കുന്നതിനായി www.odepc.net/unnathi എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെ ഓഫിസിൽ ലഭിക്കും.

 

Content Summary : Unnathi scholarship for sc st students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com