ADVERTISEMENT

ന്യൂഡൽഹി ∙ സ്കൂൾ വിദ്യാർഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള പദ്ധതി ‘ഉമീദി’ന്റെ കരടു മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ‘അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ്, എംപതൈസ്, എംപവർ, ഡവലപ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഉമീദ്’. 

Read Also : യുജിസി–നെറ്റ് ഡിസംബർ 6 മുതൽ 22 വരെ

പ്രധാന നിർദേശങ്ങൾ

∙ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്കൂൾ വെൽനെസ് ടീം രൂപീകരിക്കണം. മാനസിക സമ്മർദം നേരിടുന്ന കുട്ടികളുടെ വിവരം ഇവർക്കും കൈമാറണം. സ്കൂൾ കൗൺസിലർ, മെഡിക്കൽ ഓഫിസർ, അധ്യാപകർ എന്നിവരും ടീമിൽ വേണം. 

 

∙ കുട്ടികളുടെ മാനസിക ഉല്ലാസത്തിനു പദ്ധതികൾ ആവിഷ്കരിക്കണം. പ്രതിദിന കൂട്ടായ്മകൾ, ഓപ്പൺ ഫോറം എന്നിവ ഒരുക്കണം. 

 

∙ വിഷാദം, ലൈംഗിക ചൂഷണം തുടങ്ങിയ പശ്ചാത്തലമുള്ള കുട്ടികൾക്കു കൂടുതൽ കരുതൽ നൽകണം. 

 

∙ സ്കൂളുകളും മാതാപിതാക്കളും പൊതുസമൂഹവും തമ്മിലുള്ള കൂട്ടായ്മ വർധിപ്പിക്കണം. 

 

Content Summary : Union Ministry of Education unveils 'Umeedi': A game-changing scheme to prevent student suicides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com