കേരളത്തിന്റെ കൊച്ചുഡോക്ടർ ഇനി നാഗാലാൻഡിന് സ്വന്തം; ഉള്ളു നിറയ്ക്കും ഈ സ്നേഹഗാഥ
Mail This Article
തിരുവനന്തപുരം ∙ മുന്നിലെത്തുന്ന രോഗിയോട് മലയാളത്തിൽ ‘എന്താണ് പറ്റിയതെന്നു’ ചോദിക്കുന്നതാണ് ഡോ. വിസാസൊ കിക്കിയുടെ ശീലം. നാഗാലാൻഡിലെത്തുമ്പോൾ അതു പറ്റില്ല. പക്ഷേ മലയാളവും കേരളവും മറക്കില്ല. മലയാളികളുടെ സ്നേഹത്തെക്കുറിച്ചുള്ള നൂറുനൂറു കഥകൾ പറയാനുണ്ട് – അദ്ദേഹം പറയുന്നു.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ നിന്ന് എംബിബിഎസും എംഎസും പൂർത്തിയാക്കി 10 വർഷത്തിനുശേഷം ജന്മനാടായ നാഗാലാൻഡിലേക്ക് മടങ്ങുകയാണ് ഈ കൊച്ചുഡോക്ടർ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗുവാഹത്തിയിൽ വച്ചുണ്ടായ തീവണ്ടി അപകടത്തെ തുടർന്നു കാൽപ്പാദം മുറിച്ചു മാറ്റേണ്ടി വന്നു.
2013ൽ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയെ മെഡിക്കൽ പഠനത്തിനു കേരളത്തിലേക്കു പറഞ്ഞയച്ചത് കൊഹിമയിലെ മലയാളി അധ്യാപകരാണ്. നിപ്പ ബാധയുണ്ടായപ്പോൾ മുന്നണിപ്പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു.