ADVERTISEMENT

ന്യൂഡൽഹി ∙ വേദകാലത്തെ ശാസ്ത്രനേട്ടങ്ങളെ വർണിച്ച് എൻസിഇആർടിയുടെ ചന്ദ്രയാൻ പാഠഭാഗം. ചന്ദ്രയാൻ–3 ദൗത്യവിജയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ ശാസ്ത്ര അഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എൻസിഇആർടി പുറത്തിറക്കിയ പഠന മൊഡ്യൂളിലാണ് ഇതുൾപ്പെടെയുള്ള പരാമർശങ്ങൾ. 

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥും ചേർന്നു ചൊവ്വാഴ്ചയാണു പ്രത്യേക പഠനഭാഗങ്ങൾ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ പദ്ധതിയുടെ വിജയത്തിൽ ഏറെ നിർണായകമായിരുന്നുവെന്നും പാഠ്യഭാഗത്തിൽ പറയുന്നു. 

‘ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ള വേദങ്ങളിൽ മൃഗങ്ങൾ, സാധാരണയായി കുതിരകൾ വലിക്കുന്ന ചക്രങ്ങൾ രഥങ്ങളിൽ ദൈവങ്ങളെ കൊണ്ടുപോകുന്നതായി പരാമർശിക്കുന്നു, എന്നാൽ ഈ രഥങ്ങൾക്കു പറക്കാനുമാകും’– 6 മുതൽ 8 വരെ ക്ലാസുകാർക്കായി തയാറാക്കിയ മൊഡ്യൂളിൽ പറയുന്നതിങ്ങനെ. രാമായണത്തിൽ പറയുന്ന പുഷ്പക വിമാനത്തെക്കുറിച്ചും പരാമർശമുണ്ട്. വിവിധ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി 10 മൊഡ്യൂളുകളാണു തയാറാക്കിയിരിക്കുന്നത്. 

Content Summary:

Unlocking Ancient Secrets: New NCERT Syllabus Reveals Vedic Scientific Achievements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com