ADVERTISEMENT

പാലക്കാട് ∙ ഐഐടി പാലക്കാട് എംഎസ് (ബൈ റിസർച്), പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം ആരംഭിച്ചു. സിവിൽ, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലകളിലാണ് എംഎസ്. ബയളോജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റൈനബിൾ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണു പിഎച്ച്ഡി പ്രോഗ്രാമുകൾ. 

മുഴുവൻ സമയ പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കുന്നവർക്കു കേന്ദ്രസർക്കാരിന്റെ  മാനദണ്ഡങ്ങൾ പ്രകാരം ഹാഫ് ടൈം ടീച്ചിങ്/റിസർച് അസിസ്റ്റന്റ്ഷിപ്പിന് അർഹതയുണ്ട്. കോൺഫറൻസുകളിൽ പങ്കെടുക്കാനും മറ്റും സാമ്പത്തിക സഹായം ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: https://resap.iitpkd.ac.in/. അവസാന തീയതി 31.

Content Summary:

IIT Palakkad opens doors for MS and PhD aspirants in diverse fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com