ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപകർക്ക് ‘ പ്രൊട്ടക്ഷൻ ’
Mail This Article
×
തിരുവനന്തപുരം∙ അഞ്ചോ അതിലധികമോ ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ നിന്ന് തസ്തിക നഷ്ടം മൂലം പുറത്തു പോകേണ്ടി വരുന്ന ഇംഗ്ലിഷ് അധ്യാപകരെ അതതു സ്കൂളിൽ തന്നെ നിലനിർത്താമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇംഗ്ലിഷിനെ ഭാഷാ വിഷയമായി പരിഗണിച്ചു പീരിയഡ് അടിസ്ഥാനമാക്കി തസ്തിക നിർണയം നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. മറ്റു ഭാഷാ വിഷയങ്ങൾക്കു തസ്തിക അനുവദിക്കുന്ന അതേ രീതിയിലാകും ഇംഗ്ലിഷ് അധ്യാപകരുടെ തസ്തിക നിർണയവും. ഇതനുസരിച്ച് ഈ അധ്യയന വർഷത്തെ തസ്തിക നിർണയം പരിഷ്കരിക്കും.
Content Summary:
Top Education Department's order safeguards English teachers facing layoffs in high schools
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.