ADVERTISEMENT

ന്യൂഡൽഹി ∙ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ സ്കൂൾ പാഠപുസ്തകം തയാറാക്കുന്നതിനു പുതിയ കരിക്കുലർ ഏരിയ ഗ്രൂപ്പിനെ (സിഎജി) എൻസിഇആർടി നിയമിച്ചു. ഐഐടി ഗാന്ധിനഗർ അധ്യാപകനും നാഷനൽ സിലബസ് ആൻഡ് ടീച്ചിങ് ലേണിങ് മെറ്റീരിയൽ കമ്മിറ്റി (എൻഎസ്‌ടിസി) അംഗവുമായ പ്രഫ. മൈക്കിൾ ഡാനിനോയാണു കമ്മിറ്റി അധ്യക്ഷൻ. സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സഞ്ജീവ് സന്യാൽ, സെന്റർ ഫോർ പോളിസി സ്റ്റഡീസ് ചെയർമാൻ എം.ഡി. ശ്രീനിവാസ് തുടങ്ങി 35 പേരാണു കമ്മിറ്റി അംഗങ്ങൾ. 

സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാൻ ശുപാർശ നൽകിയ എൻസിഇഇആർടിയുടെ സോഷ്യൽ സയൻസ് സമിതിയിലെ അംഗങ്ങളാരും സിഎജിയിൽ ഉൾപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം. 

സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നതുമായി ബന്ധപ്പെട്ടു മലയാളിയായ പ്രഫ. സി.ഐ.ഐസക് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള ശുപാർശ ഉൾപ്പെട്ടിരുന്നത്. 

ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി എന്നിവയുൾപ്പെടുന്ന സോഷ്യൽ സയൻസ് വിഭാഗത്തിലെ സിലബസും അധ്യാപകർക്കുള്ള പരിശീലന സഹായിയും തയാറാക്കുകയാണു സിഎജിയുടെ ചുമതല. 

6 മുതൽ 10 വരെ ക്ലാസുകളിലെ സോഷ്യൽ സയൻസ് സിലബസും 11,12 ക്ലാസുകളിലെ വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളും ഇവർ തയാറാക്കും. സിലബസ് ഈ മാസം 25നുള്ളിൽ കൈമാറണമെന്നാണു നിർദേശം. പാഠപുസ്തകങ്ങളുടെ ആദ്യ കരട് ജനുവരി 20നുള്ളിലും അന്തിമ കരട് ഫെബ്രുവരി 10നുള്ളിലും കൈമാറണം.

English Summary:

NCERT's Curriculum Refresh: Meet the Esteemed Panel Reshaping Social Science Education in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com