ADVERTISEMENT

ന്യൂഡൽഹി ∙ എംബിബിഎസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ 2020–21 ബാച്ച് വിദ്യാർഥികൾക്ക് ഒരവസരം കൂടി അധികമായി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉത്തരവിറക്കി. നിലവിൽ ഒന്നാംവർഷ വിദ്യാർഥികൾക്കു പരമാവധി 4 അവസരമാണു നൽകുന്നത്. പുതിയ നിർദേശത്തോടെ 2020–21 വിദ്യാർഥികൾക്ക് 5 അവസരം ലഭിക്കും.

കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണു വിദ്യാർഥികൾ പ്രവേശനം നേടിയതെന്നും ഈ സാഹചര്യത്തിൽ ഇവർക്ക് അധികമായി ഒരവസരം കൂടി നൽകണമെന്നും കഴിഞ്ഞ എൻഎംസി കൗൺസിൽ യോഗത്തിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇളവ് പ്രത്യേക സാഹചര്യത്തിലാണെന്നും ഭാവിയിൽ ഇത്തരം ഇളവുണ്ടാകില്ലെന്നും എൻഎംസി വ്യക്തമാക്കി.

Content Summary:

National Medical Commission Grants Extra Exam Attempt for 2020-21 MBBS Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com