ADVERTISEMENT

കോഴിക്കോട് ∙ പത്താം ക്ലാസ്  ക്രിസ്മസ് പരീക്ഷകളുടെ ചോദ്യങ്ങൾ തലേദിവസം തന്നെ വ്ലോഗർ യുട്യൂബ് ചാനലിൽ പ്രവചിക്കുന്നു. ഒന്നിലേറെ പരീക്ഷകളിൽ ഇതു സംഭവിച്ചതോടെ ചോദ്യക്കടലാസുകൾ ചോർന്നതായി അധ്യാപകർ സംശയമുന്നയിച്ചു.

വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസ് എടുക്കുന്ന യുട്യൂബ് ചാനലിലെ അവതാരകനാണു പരീക്ഷകളുടെ തലേന്നു രാത്രി ‘ക്വസ്റ്റ്യൻ പ്രെഡിക്‌ഷൻ’ എന്ന പേരിൽ ചോദ്യങ്ങൾ അവതരിപ്പിക്കുന്നത്. 15നു നടന്ന ഇംഗ്ലിഷ് പരീക്ഷയുടെ തലേന്ന്, ചോദ്യക്കടലാസിലെ 40 മാർക്കിന്റെ ചോദ്യങ്ങൾ ഏതൊക്കെയായിരിക്കുമെന്നു വിശദീകരിച്ചിരുന്നു. പ്രൊഫൈൽ രചനയ്ക്ക് കവി ഡബ്ല്യു.ബി.യേറ്റ്സിന്റെ ജീവിതരേഖ അടക്കം 40 മാർക്കിന്റെ ചോദ്യങ്ങളും അതേപടി പിറ്റേന്നു ചോദ്യക്കടലാസിലുണ്ടായിരുന്നു.

ഇന്നലെ നടന്ന സാമൂഹികപാഠം പരീക്ഷയിലും ഇതുതന്നെ ആവർത്തിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകൾക്കു ചോദ്യക്കടലാസ് തിരുവനന്തപുരത്തുനിന്നു തയാറാക്കി അയയ്ക്കുകയാണ്. ഇവ ചോർന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

English Summary:

Online Vlogger Accurately Forecasts Exam Questions, Sparking Leak Investigations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com