ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻഎസ്എസ് സഹവാസ ക്യാംപുകൾക്ക് തുടക്കം. ഒരാഴ്ച നീളുന്ന ക്യാംപുകൾ ജനുവരി 1  വരെയാണ്. ക്രിസ്മസ് അവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നതും അന്നാണ്. ക്യാംപുകളിൽ കുട്ടികൾ താമസിക്കുന്നതിനാൽ അവസാന ദിവസം ക്യാംപിനൊപ്പം ക്ലാസും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ. 

ഇക്കാര്യത്തിൽ ഇനിയും പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. 5 ദിവസത്തിൽ കൂടുതൽ ക്യാംപ് നടത്തുന്നുണ്ടെങ്കിൽ സ്കൂളുകൾ സ്വന്തം നിലയിൽ ചെലവ് കണ്ടെത്തണമെന്നാണു നിർദേശം. 5 ദിവസത്തെ ഫണ്ട് ഉപയോഗിച്ച് ഒരാഴ്ചത്തെ ക്യാംപ് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിനെതിരെ സ്കൂൾ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.

Content Summary:

Week-Long NSS Sahavasa Camps Clash with School Reopening

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com