ADVERTISEMENT

കൊല്ലം ∙ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ 6 പ്രോഗ്രാമുകൾക്കു കൂടി യുജിസി അംഗീകാരം ലഭിച്ചതായി വൈസ് ചാൻസലർ ഡോ. പിഎം. മുബാറക് പാഷ അറിയിച്ചു. 2023–24 അധ്യയന വർഷം തന്നെ ആരംഭിക്കും.ബിസിഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ സൈക്കോളജി, ബിഎ നാനോ ഒൻട്രപ്രനർഷിപ്, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎ പൊളിറ്റിക്കൽ സയൻസ് എന്നീ പ്രോഗ്രാമുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ മറ്റു സർവകലാശാലകൾ നടത്തിവന്ന എല്ലാ പ്രോഗ്രാമുകളും എസ്എൻ ഓപ്പൺ സർവകലാശാല ആരംഭിച്ചു. 

സ്റ്റാർട്ടപ് തുടങ്ങാൻ പഠിപ്പിക്കും
രാജ്യത്ത് ആദ്യമായാണ് യുജിസി അംഗീകാരത്തോടെ ഒരു സർവകലാശാല ബിഎ നാനോ ഒൻട്രപ്രനർഷിപ് ആരംഭിക്കുന്നത്. അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖലയിൽ സ്റ്റാർട്ടപ് തുടങ്ങാനുള്ള പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന കോഴ്സാണിത്.

Content Summary:

Sree Narayana Open University Expands Horizon: UGC Grants Approval for 6 Dynamic New Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com