ADVERTISEMENT

എൻസിഇആർടി പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യയെന്നും ഭാരതമെന്നും ഉപയോഗിക്കുന്നതിൽ വ്യത്യാസമില്ലെന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. 

പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’ എന്ന പേരു സ്വീകരിച്ചതിനു പിന്നാലെയാണ് പാഠപുസ്തകങ്ങളിൽ ‘ഭാരതം’ എന്നുപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതു ശരിയല്ലെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ശിവൻകുട്ടി കേന്ദ്രമന്ത്രിക്ക് അയച്ച കത്തിനാണു മറുപടി വന്നിരിക്കുന്നത്. 

‘‘ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ ‘ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കും’ എന്നാണു വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ ഔദ്യോഗിക പേരായി രണ്ടും മാറിമാറി ഉപയോഗിക്കാമെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഈ തത്വം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന എൻസിഇആർടി രണ്ടിലും വ്യത്യാസം കാണുന്നില്ല’’–കത്തിൽ പറയുന്നു.

Content Summary:

Bharat Takes Precedence in NCERT Textbooks: Education Minister Pradhan Addresses Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com