ADVERTISEMENT

തിരുവനന്തപുരം ∙ പ്രീപ്രൈമറി അധ്യാപകർക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കി ഉയർത്തണമെന്നു സ്കൂൾ പരിഷ്കരണ റിപ്പോർട്ട് പഠിച്ച കോർ കമ്മിറ്റിയുടെ ശുപാർശ. നിലവിൽ 12–ാം ക്ലാസും പ്രീപ്രൈമറി അധ്യാപക പരിശീലനവുമാണ് യോഗ്യത. തൽക്കാലം ഇതു തുടരാമെങ്കിലും 2030 ജൂൺ മുതൽ ബിരുദവും 2 വർഷത്തെ അധ്യാപക പരിശീലനവും നിർബന്ധമാക്കണമെന്നാണു നിർദേശം. 

അധ്യാപകരും ആയമാരുമായി കാൽ ലക്ഷത്തോളം സ്ത്രീകളാണ് നിലവിൽ സർക്കാർ, എയ്ഡഡ് പ്രീപ്രൈമറി കളിലുളളത്. ആദ്യം അടിസ്ഥാന യോഗ്യത 10–ാം ക്ലാസ് ആയിരുന്നത് പിന്നീട് 12–ാം ക്ലാസ് ആയി ഉയർത്തിയിരുന്നു. ഇതാണ് ബിരുദമാക്കി മാറ്റാൻ ശുപാർശ ചെയ്തിരിക്കുന്നത്. കാൽ ലക്ഷത്തോളം പേരിൽ സർക്കാർ പ്രീപ്രൈമറികളിൽ 2012 ഓഗസ്റ്റിനു മുൻപ് ജോലിയിൽ പ്രവേശിച്ച 2861 അധ്യാപകർക്കും 1980 ആയമാർക്കും മാത്രമാണ് സർക്കാർ ഓണറേറിയം നൽകുന്നത്. ബാക്കിയുള്ളവർക്ക് സ്കൂൾ പിടിഎകൾ സ്വന്തമായി നൽകുന്ന തുച്ഛ വേതനം മാത്രമാണുള്ളത്. 

സെക്കൻഡറി സ്കൂളുകളി‍ൽ ലൈബ്രേറിയൻ വേണം
സെക്കൻഡറി സ്കൂളുകളിലെല്ലാം ലൈബ്രേറിയനെ നിയമിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. നിലവിൽ ഹയർ സെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം ലൈബ്രേറിയൻ തസ്തികയുണ്ടെങ്കിലും ഒരു നിയമനവും നടത്തിയിട്ടില്ല. എല്ലാ സ്കൂളുകളിലും നിലവിലുള്ള 2 ലാബ് അസിസ്റ്റന്റുമാരുടെ തസ്തിക ഒന്നായി ചുരുക്കി അധിക ബാധ്യത യില്ലാതെ രണ്ടാമത്തെ തസ്തികയിൽ ലൈബ്രേറിയനെ നിയമിക്കണമെന്നാണു ശുപാർശ. നിലവിലുള്ള ലാബ് അസിസ്റ്റന്റുമാർ വിരമിക്കുകയോ മറ്റേതെങ്കിലും തരത്തിൽ സർവീസിൽനിന്ന് ഒഴിവാകുകയോ ചെയ്യുമ്പോൾ മാത്രമേ ആ സ്കൂളിൽ ലൈബ്രേറിയൻ തസ്തിക അനുവദിക്കേണ്ടതുള്ളൂവെന്നും നിർദേശമുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com