ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് ഡോ.എം.എ. ഖാദർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും (കെഇആർ) ഭേദഗതി വരുത്താനുള്ള നീക്കം സർക്കാർ ആരംഭിച്ചു. സമയബന്ധിതമായി ഇതു പൂർത്തിയാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നാലംഗ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിലെ മുൻ ഉദ്യോഗസ്ഥരായ സി.പി.പദ്മരാജൻ, അർക്കൻസ്, ഗോപാലകൃഷ്ണൻ നാടാർ, ആർ.മുരളീധരൻ പിള്ള എന്നിവരാണ് അംഗങ്ങൾ. 

ഖാദർ കമ്മിറ്റി ഒരു വർഷം മുൻപ് സമർപ്പിച്ച മുഖ്യ റിപ്പോർട്ടും അതിലെ ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ചു പഠിച്ച കോർ കമ്മിറ്റി റിപ്പോർട്ടും ഇതുവരെ സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. കോർ കമ്മിറ്റി തയാറാക്കിയ ചട്ടങ്ങളുടെ കരടും പരസ്യമാക്കിയിട്ടില്ല. പ്രാഥമിക റിപ്പോർട്ട് മാത്രമാണ് അഭിപ്രായ രൂപീകരണത്തിനും ചർച്ചകൾക്കുമായി പരസ്യപ്പെടുത്തിയത്. 

ഇപ്പോഴും രഹസ്യമായി  സൂക്ഷിക്കുന്ന റിപ്പോർട്ടുകളും അതിന്റെ അടിസ്ഥാനത്തിലുളള കരട് ചട്ടങ്ങളും എങ്ങനെ നടപ്പാക്കും എന്ന ചോദ്യമാണുയരുന്നത്. ഉള്ളടക്കം രഹസ്യമാക്കി വച്ച് ഏകപക്ഷീയമായി ശുപാർശകൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കൾ വ്യക്തമാക്കി.

Content Summary:

Revolutionizing Education: Government Acts on Dr. Khader's Reform Proposals, Amendments to KER Underway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com