ADVERTISEMENT

തിരുവനന്തപുരം ∙ 2022-23 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായും പ്ലസ് ടു പരീക്ഷയിൽ രണ്ടാം ഭാഷയായും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള സ്കോളർഷിപ്പിന് 9 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്നവരും സ്ഥിരതാമസക്കാരുമായിരിക്കണം.

∙ സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ ഒന്ന്/രണ്ട് വർഷ കോഴ്‌സുകളിൽ പഠിക്കുന്ന കേരളത്തിൽ സ്ഥിരം താമസക്കാരായ മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി വിദ്യാർഥികൾക്ക് ഫീസ് മടക്കിക്കിട്ടാൻ 5 വരെ അപേക്ഷിക്കാം. 

∙ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, പിജി, പ്രഫഷനൽ കോഴ്‌സുകൾ എന്നിവയിലെ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിദ്യാർഥിനികൾക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ് / ഹോസ്റ്റൽ സ്‌റ്റൈപൻഡ് (റിന്യൂവൽ) പുതുക്കുന്നതിന് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് : www.minoritywelfare.kerala.gov.in, 0471 2300524, 0471 2302090

Content Summary :

Maximize Your Academic Achievements: A+ Students with Urdu Proficiency in Kerala Eligible for Exciting Scholarships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com