ADVERTISEMENT

തിരുവനന്തപുരം∙ എസ്എസ്എൽസി ഐടി പരീക്ഷയ്ക്കു തുടക്കമായി. സ്കൂളുകളിലെ കംപ്യൂട്ടറുകളുടെ എണ്ണം അനുസരിച്ച് വിവിധ ബാച്ചുകളായി നടക്കുന്ന പരീക്ഷ 14 വരെ തുടരും. കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്ത പല സെറ്റുകളിൽനിന്ന് ഓരോ വിദ്യാർഥിക്കും വ്യത്യസ്ത ചോദ്യപേപ്പറാണു ലഭിക്കുന്നത്. 

ഒരു മണിക്കൂർ പരീക്ഷയിൽ ആദ്യം തിയറിയും തുടർന്ന് പ്രാക്ടിക്കലുമാണ്. പ്രാക്ടിക്കലിനു 30 മാർക്കും തിയറി, തുടർ അവലോകനം (സിഇ) എന്നിവയ്ക്കു 10 വീതവുമായി മൊത്തം 50 മാർക്ക്. തിയറി പരീക്ഷയുടെ മൂല്യനിർണയം സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നടത്തും. പ്രാക്ടിക്കൽ പരീക്ഷയുടെ മൂല്യനിർണയം മറ്റു സ്കൂളുകളിലെ അധ്യാപകരാണു  നടത്തുന്നത്. പുനർമൂല്യനിർണയമില്ല.

Content Summary :

SSLC IT Exam Commences: Dive Into the Unique Computer-Based Testing Approach Running Until April 14th!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com