ADVERTISEMENT

ന്യൂഡൽഹിസിബിഎസ്ഇ 10, 12 പൊതുപരീക്ഷ ഇന്നു മുതൽ. ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
10-ാം ക്ലാസിനു പെയിന്റിങ് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന്. 12ന് ഒൻട്രപ്രനർഷിപ്, ക്യാപിറ്റൽ മാർക്കറ്റ് ഓപ്പറേഷൻ തുടങ്ങിയ വിഷയങ്ങളോടെയാണു പരീക്ഷയാരംഭിക്കുക.


10–ാം ക്ലാസ് പരീക്ഷ മാർച്ച് 13ന് അവസാനിക്കും. 12–ാം ക്ലാസ് പരീക്ഷ ഏപ്രിൽ 2നും. രാവിലെ 10.30 മുതൽ 1.30 വരെയാണു ഭൂരിഭാഗം പരീക്ഷകളും. 2 മണിക്കൂർ മാത്രം ദൈർഘ്യമുള്ള പരീക്ഷകൾ 12.30ന് അവസാനിക്കും. പരീക്ഷാ ദിവസം 45 മിനിറ്റ് മുൻപു ഹാളിലെത്താൻ ശ്രദ്ധിക്കണമെന്നാണു സിബിഎസ്ഇ നൽകിയിരിക്കുന്ന നിർദേശം. രാവിലെ 10 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ചോദ്യക്കടലാസ് ചോർന്നുവെന്ന തരത്തിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇതിൽ വീഴരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
 

English Summary:

CBSE, 10th and 12th exam from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com