ADVERTISEMENT

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ, പ്രഫഷനൽ കോഴ്‌സുകളിലെ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് 2023-24 അധ്യയനവർഷത്തേക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ് / ഹോസ്റ്റൽ സ്‌റ്റൈപൻഡ് (പുതിയത്) നൽകാൻ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 


മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗക്കാർ ക്കാണ് അവസരം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരാകണം. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്നവർക്കും  അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ  കുറയാത്ത മാർക്ക് വേണം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബിപിഎലുകാർക്കു മുൻഗണന). അവസാന തീയതി  24. വിവരങ്ങൾക്ക്: 0471 2300524, 0471-2302090

Content Summary:

Apply Now for the CH Muhammed Koya Scholarship for Minority Women Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com