ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ ബിസിനസ് സ്കൂളുകൾക്കിടയിൽ മികച്ച നേട്ടങ്ങളുമായി മുന്നേറുകയാണ് കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്കൂൾ. സംസ്ഥാനത്തു തന്നെ ആദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ജോലി നേടിക്കൊടുക്കുക എന്ന നേട്ടമാണ് സ്കൂൾ സമീപകാലത്ത് നേടിയിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ സിടിസിയാണ് ജോലി ലഭിച്ച വിദ്യാർഥികൾക്ക് ലഭിക്കുക. രാജ്യത്തു തന്നെ എംബിഎ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിലും ഇരട്ടിയാണ് ഈ തുക എന്ന് ഐയിമര്‍ ബി സ്കൂൾ സ്ഥാപകനും സിഇഒയുമായ മുഹമ്മദ് മോന്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസവും പരിശീലന സൗകര്യങ്ങളും നൽകി വിദ്യാർഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്നതാണ് ഐയിമര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

‘രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികൾ, മികച്ച സംരംഭകർ തുടങ്ങിയവരുമായുള്ള ബന്ധം വഴി ഈ അധ്യയന വർഷം സ്കൂളിലെ 58% ബിരുദധാരികൾക്കും ജോലി ഉറപ്പാക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് ഒരു സ്വകാര്യ ബിസിനസ് സ്കൂളിലെ വിദ്യാർഥികൾ 9.525 ലക്ഷം രൂപ പ്രതിവർഷ ശമ്പളത്തോടെ തൊഴിൽ നേടുന്നത് ഇതാദ്യമാണ്. പഠനം പൂർത്തിയാക്കിയ 42% വിദ്യാർഥികൾക്ക് സംരംഭകത്വ അവസരങ്ങളും ഒരുക്കി കൊടുക്കാൻ സ്കൂളിന് ഈ വർഷം കഴിഞ്ഞിട്ടുണ്ട്. 

അക്കാദമികവും തൊഴില്‍പരവുമായ വികസനത്തിന് കേരളത്തിലെ ഒരു മുന്‍നിര സ്ഥാപനമെന്ന നിലയില്‍ ഐയിമര്‍ ബിസ്‌കൂള്‍ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബിബിഎ, എം ബി എപ്രോഗ്രാമുകൾക്കൊപ്പം ഐയിമര്‍ മുന്നോട്ട് വയ്ക്കുന്ന വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ലോകോത്തരനിലവാരം പുലര്‍ത്തുന്നതാണ്.’’ – മുഹമ്മദ് മോന്‍ കൂട്ടിച്ചേർത്തു.

Content Summary:

Kerala's MBA Game-Changer: AIMER B School's Graduates Secure Double the National Average Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com