ADVERTISEMENT

ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ ‘സിടെറ്റ്’ ജൂലൈ 7നു സിബിഎസ്‌ഇ നടത്തും. (CTET: Central Teacher Eligibility Test). ഏപ്രിൽ രണ്ടിനു രാത്രി 11.59 വരെ അപേക്ഷിക്കാം. വെബ് സൈറ്റ് : https://ctet.nic.in കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിനു സിടെറ്റ് യോഗ്യത വേണം. സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ–എയ്ഡഡ് സ്‌കൂളുകളിലും ഉപയോഗിക്കാം. 60% എങ്കിലും മാർക്കുള്ളവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടും. യോഗ്യതയ്‌ക്ക് ആജീവനാന്തം സാധുതയുണ്ട്. സ്‌കോർ മെച്ചപ്പെടുത്താൻ ഉൾപ്പെടെ എത്രതവണ വേണമെങ്കിലും എഴുതാം.

മിനിമം യോഗ്യത
പരീക്ഷയ്‌ക്കിരിക്കാനുള്ള കുറഞ്ഞ യോഗ്യത ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദമായി നൽകിയിട്ടില്ല. https://ncte.gov.in എന്ന സൈറ്റ് നോക്കി മനസ്സിലാക്കണമെന്നാണു സൂചന. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ ഈ സൈറ്റിലെ Acts and Regulations ലിങ്കിൽ വിശദമായ ഗസറ്റ് വിജ്ഞാപനങ്ങളുണ്ട്. സ്കൂൾ നിലകൊള്ളുന്ന സംസ്ഥാനത്തെയോ കേന്ദ്രീയ / നവോദയ സ്കൂളുകളുടെയോ അധ്യാപകനിയമന വ്യവസ്ഥകൾ പാലിക്കും. സിടെറ്റ് യോഗ്യത നേടിയവർക്ക് നിയമനം ലഭിക്കാനുള്ള യോഗ്യതയുണ്ടോയെന്ന് ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചു തീരുമാനിക്കും. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് മിനിമം മാർക്കിൽ 5% വരെ ഇളവു കിട്ടും.

Representative Image. Photo Credit : Dikushin / iStockPhoto.com
Representative Image. Photo Credit : Dikushin / iStockPhoto.com

അപേക്ഷ
അപേക്ഷാഫീ ഒരു പേപ്പറിന് 1000 രൂപ, രണ്ടു പേപ്പറിന് 1200 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഒരു പേപ്പറിന് 500 രൂപ, രണ്ടു പേപ്പറിന് 600 രൂപ. ജിഎസ്ടി പുറമേ. ഓൺലൈനായി പണമടയ്ക്കണം. അപേക്ഷിച്ചുകഴിയുമ്പോൾ കിട്ടുന്ന കൺഫർമേഷൻ പേജിന്റെ പ്രിന്റ് എടുത്തു സൂക്ഷിക്കുക. അയച്ചുകൊടുക്കേണ്ട.

പരീക്ഷയ്ക്ക്  2 പേപ്പറുകൾ
ഒഎംആർ ശൈലിയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ഒബ്ജെക്ടീവ് പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കവരത്തി അടക്കം 236 കേന്ദ്രങ്ങളിൽ നടത്തും. മുൻഗണനപ്രകാരം 4 കേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. രണ്ടു പേപ്പറുകളുണ്ട്. മുഖ്യചോദ്യപ്പേപ്പറുകൾ ഇംഗ്ലിഷിലും ഹിന്ദിയിലും. ൈസറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ സിലബസുണ്ട്.

പേപ്പർ ഒന്ന് (I – V ക്ലാസുകളിലെ അധ്യാപകരാകാൻ): ഉച്ച കഴിഞ്ഞ് 2 മുതൽ 4.30 വരെ.
പേപ്പർ രണ്ട് (VI – VIII ക്ലാസുകളിലെ അധ്യാപകരാകാൻ): രാവിലെ 9.30 മുതൽ 12 വരെ.

ഓരോ പേപ്പറിലും 150 ചോദ്യം, 150 മാർക്ക്. തെറ്റ‌ിനു മാർക്ക് കുറയ്ക്കില്ല. ഒരു പേപ്പർ മാത്രമോ രണ്ടു പേപ്പറുകളുമോ എഴുതാം.

ആപ്റ്റിറ്റ്യൂഡ് മാറാൻ സാധ്യതയുണ്ടോ? - വിഡിയോ

English Summary:

Central Teacher Eligibility Test 2024 - Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com