ADVERTISEMENT

മംഗളൂരു : മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കർണാടകയിലെ 72 നഴ്സിങ് കോളജുകൾക്ക് അടുത്ത അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകില്ല. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സിൻഡിക്കറ്റ് യോഗത്തിന്റേതാണു തീരുമാനം. നിലവിലെ വിദ്യാർഥികളെ ബാധിക്കില്ല.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അധ്യാപന പരിചയമില്ലായ്മ തുടങ്ങിയ കാരണങ്ങളാലാണ് നടപടി. പ്രാദേശിക അന്വേഷണ സമിതിയുടെ ശുപാർശകൾ, മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള വിവരങ്ങൾ എന്നിവയും പരിഗണിച്ചു. അടിസ്ഥാനസൗകര്യ പ്രശ്നമുള്ള കോളജുകൾ ഒഴികെയുള്ളവയുടെ കാര്യം അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ് ഓഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റ് എസ്.ശിവകുമാർ പറഞ്ഞു.

English Summary:

72 Nursing Colleges in Karnataka Face Admission Ban: Find Out Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com