ADVERTISEMENT

തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സിലബസിനു പുറത്തു നിന്ന് 20 മാർക്കിന്റെ ചോദ്യങ്ങൾ വന്നത് വിദ്യാർഥികളെ വലച്ചു. ഇന്നലെ നടന്ന രണ്ടാം വർഷ ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ(ജെഡിഎസ്) പരീക്ഷയുടെ ചോദ്യപ്പേപ്പർ സംബന്ധിച്ചാണു പരാതി. ഈ വിഷയത്തിന്റെ സിലബസിൽ ഈ വർഷം മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ചായിരുന്നു പഠനവും. എന്നാൽ 50 മാർക്കിന്റെ തിയറി പരീക്ഷയിൽ  20 മാർക്കിന്റെ ചോദ്യം ഇത്തവണത്തെ സിലബസിനു പുറത്തു നിന്നു ചോദിച്ചതായി അധ്യാപകർ പറയുന്നു. 
50 മാർക്ക് പ്രാക്ടിക്കൽ പരീക്ഷയ്ക്കും തുടർ മൂല്യനിർണയത്തിനുമാണ്. തിയറി പരീക്ഷ വീണ്ടും നടത്തണമെന്നും അല്ലെങ്കിൽ സിലബസിലില്ലാത്ത ചോദ്യങ്ങളുടെ മാർക്ക് എല്ലാവർക്കും നൽകണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.

English Summary:

Out of syllabus questions for 20 marks in VHSE exam put students in distress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com