22 തസ്തികകളിൽ പിഎസ്‍സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Mail This Article
തിരുവനന്തപുരം : വിവിധ വകുപ്പുകളിലായി 22 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 7 തസ്തികകളിലേക്ക് അർഹതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ(ആയുർവേദം), ലെജിസ്ലേചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം– പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ന്യൂറോളജി, അസി.പ്രഫസർ ഇൻ ന്യൂറോളജി(മുസ്‍ലിം), അസി.പ്രഫസർ ഇൻ ജനറൽ മെഡിസിൻ, അസി.പ്രഫസർ ഇൻ ജനറൽ മെഡിസിൻ(ഈഴവ/തിയ്യ/ബില്ലവ, ഒബിസി, മുസ്‍ലിം,എസ്‍സിസിസി), അസി.പ്രഫസർ ഇൻ അനാട്ടമി(ഈഴവ/തിയ്യ/ബില്ലവ), അസി.പ്രഫസർ ഇൻ പതോളജി, അസി.പ്രഫസർ ഇൻ ഫാർമക്കോളജി, അസി.പ്രഫസർ ഇൻ ഫാർമക്കോളജി(വിശ്വകർമ), അസി.പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസി.പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്‍ലിം, എൽസി/എഐ), അസി.പ്രഫസർ ഇൻ ജനറൽ സർജറി, അസി.പ്രഫസർ ഇൻ പീഡിയാട്രിക്സ്, അസി.പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ്, അസി.പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ്(എസ്ഐയുസി നാടാർ), അസി.പ്രഫസർ ഇൻ റേഡിയോതെറാപ്പി, അസി.പ്രഫസർ ഇൻ റേഡിയോതെറാപ്പി(മുസ്‍ലിം), ആലപ്പുഴ ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം),പാലക്കാട്, വയനാട് ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്–തമിഴ് മീഡിയം), വയനാട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു–പട്ടികവർഗം), ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ(പട്ടികവർഗം,ഒബിസി,പട്ടികജാതി,മുസ്‍ലിം,വിശ്വകർമ,ധീവര,ഹിന്ദു നാടാർ,എസ്‍സിസിസി,എൽസി/എഐ)എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ്,ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ,ജില്ലകളിൽ വനിത ശിശു വികസന വകുപ്പിൽ മേട്രൻ ഗ്രേഡ് 1, എറണാകുളം,കണ്ണൂർ ജില്ലകളിൽ ആയുർവേദ കോളജുകളിൽ തിയറ്റർ അസിസ്റ്റന്റ് വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ,ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക്/അക്കൗണ്ടന്റ്/കാഷ്യർ/ക്ലർക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ് (പട്ടികജാതി), കോഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റിൽ ഓഫിസ് അറ്റൻഡർ ഗ്രേഡ് 2–പാർട്ട് 1,2 (ജനറൽ, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ) എന്നീ തസ്തികകളിലേക്കാണ് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുക. തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഐഎംഎസ്/ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം, ഒബിസി),തിരുവനന്തപുരം ജില്ലയിൽ ആയുർവേദ കോളജുകളിൽ നഴ്സ് ഗ്രേഡ് 2 (പുരുഷൻമാർ– എൽസി/എഐ), ബാംബൂ കോർപറേഷനിൽ ബോയ്‌ലർ അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം) തസ്തികയിലേക്ക് അഭിമുഖം നടത്തും.