ADVERTISEMENT

ന്യൂഡൽഹി : ബിഎഡ് ബിരുദം മാത്രമുള്ളവർ പ്രൈമറി സ്കൂൾ (1-5 ക്ലാസ്) അധ്യാപകരാകാൻ അയോഗ്യരാണെന്ന ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബിഎഡ് യോഗ്യതയെന്ന പരസ്യത്തെ തുടർന്ന് രാജസ്ഥാനിൽ സർവീസിൽ പ്രവേശിച്ചവരെ ഈ ഉത്തരവു ബാധിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ വിശദീകരണം. കഴിഞ്ഞവർഷം ഓഗസ്റ്റ് 11നു രാജസ്ഥാനിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. 

ബിഎഡുകാർക്ക് 1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യാപകരാകാമെന്നു നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) 2018 ൽ വിജ്ഞാപനമിറക്കിയിരുന്നു. അതിനു പിന്നാലെ രാജസ്ഥാൻ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്ന് (ആർടെറ്റ്) ബിഎഡുകാരെ ഒഴിവാക്കിയതാണു ഹൈക്കോടതിയിൽ ആദ്യം ചോദ്യംചെയ്യപ്പെട്ടത്.

English Summary:

Supreme Court Rules: B.E.D Degree Holders Retain Right to Teach Primary - New Order Not Retroactive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com